മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമ ആയ മാമാങ്കം റിലീസിന് ഒരുങ്ങുകയാണ്. ഈ വരുന്ന ഡിസംബർ പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന മാമാങ്കത്തിന്റെ ട്രൈലെർ, ടീസർ, മേക്കിങ് വീഡിയോ, സോങ് വീഡിയോകൾ എന്നിവ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മാമാങ്കം പ്രോമോ സോങ്ങും ആരാധകരെ ആവേശം കൊള്ളിക്കുകയാണ്. എം ജയചന്ദ്രൻ സംഗീതം നൽകിയ ഈ ഗാനം തീയേറ്ററുകളിലും ആവേശതിരമാല ഉയർത്തുമെന്നുറപ്പ്. കഴിഞ്ഞ ദിവസം ഗൾഫ് രാജ്യങ്ങളിലെ പ്രൊമോഷന്റെ ഇടയിൽ അവിടെ പ്രദർശിപ്പിച്ച ഈ ഗാനം പിന്നീട് മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ പുറത്തു വിടുകയായിരുന്നു.
എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വേണു കുന്നപ്പിള്ളിയും രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനും ആണ്. യുവ താരം ഉണ്ണി മുകുന്ദൻ, അനു സിതാര, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, തരുൺ അറോറ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിൽ സുരേഷ് കൃഷ്ണ, സിദ്ദിഖ്, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി. ഇടവേള ബാബു, സുനിൽ സുഗത, കവിയൂർ പൊന്നമ്മ, കനിഹ, ഇനിയ, ജയൻ ചേർത്തല തുടങ്ങിയ അഭിനേതാക്കളും ഉണ്ട്. ബാഹുബലിക്ക് വേണ്ടി വി എഫ് എക്സ് ഒരുക്കിയ കമല കണ്ണൻ ആണ് ഇതിനു വേണ്ടി വി എഫ് എക്സ് ഒരുക്കിയത്. ബോളിവുഡിൽ നിന്നുള്ള ബെൽഹാര സഹോദരന്മാർ പശ്ചാത്തല സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് മനോജ് പിള്ളയും എഡിറ്റ് ചെയ്തത് രാജ മുഹമ്മദും ആണ്. ഡിസംബർ പന്ത്രണ്ടിന് നാല് ഭാഷകളിൽ ആയാണ് ഈ ചിത്രം വേൾഡ് വൈഡ് റിലീസ് ആയി എത്തുക.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.