കോവിഡ് രണ്ടാം തരംഗത്തിന് ശേഷം കേരളത്തിലെ തീയേറ്ററുകൾ കഴിഞ്ഞ മാസം 25 നാണു തുറന്നതു. അത് കഴിഞ്ഞു റിലീസ് ചെയ്യാൻ പോകുന്ന ആദ്യ വലിയ മലയാള ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തു വരികയും മികച്ച പ്രേക്ഷക പ്രതികരണം നേടിയെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രേക്ഷകർ കാത്തിരുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ എത്തിയിരിക്കുകയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് ഈ ട്രൈലെർ കട്ട് പുറത്തു വിട്ടിരിക്കുന്നത്. ദുൽഖർ സൽമാൻ എന്ന താരത്തിന്റെ സ്‌ക്രീൻ പ്രെസൻസ് തന്നെയാണ് ഈ ട്രെയ്ലറിന്റെ ഹൈലൈറ്റ്. സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതമാണ് ട്രൈലറിനെ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം. ഒരേ സമയം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായി കുറുപ്പ് മാറും എന്നാണ് ട്രൈലെർ കണ്ട ആരാധകർ പ്രതീക്ഷ പങ്കു വെക്കുന്നത്.
ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ദുൽഖർ സൽമാനെ കൂടാതെ ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് നിമിഷ് രവിയും എഡിറ്റ് ചെയ്തത് വിവേക് ഹർഷനുമാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.