[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

നാളെ വമ്പൻ റിലീസിന് ഒരുങ്ങി വിശാൽ ചിത്രം; ഗംഭീര പ്രതികരണം നേടി ട്രൈലെർ..!

തമിഴ് സൂപ്പർ താരം വിശാൽ നായകനായി എത്തുന്ന വമ്പൻ ചിത്രമാണ് എനിമി. വിശാലിന് ഒപ്പം മറ്റൊരു താരമായ ആര്യയും തുല്യ പ്രാധാന്യമുള്ള വേഷത്തിലെത്തുന്ന ഈ ആക്ഷൻ ചിത്രം നാളെ, ദീപാവലി റിലീസ് ആയി ലോകം മുഴുവൻ എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസ് ആയാണ് ഈ ചിത്രം എത്തുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ അണ്ണാതെയോട് മത്സരിച്ചു കൊണ്ടാണ് നാളെ ഈ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. അവൻ ഇവൻ എന്ന ചിത്രത്തിന് ശേഷം വിശാൽ- ആര്യ ടീം ഒരുമിച്ചു എത്തുന്ന എനിമിയുടെ ടീസറും അതുപോലെ അടുത്തിടെ റിലീസ് ചെയ്ത ട്രെയ്‌ലറും വമ്പൻ ഹിറ്റായി മാറിയിട്ടുണ്ട്. വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് ഈ മാസ്സ് ആക്ഷൻ ചിത്രത്തിന്റെ ട്രൈലെർ നേടിയെടുത്തത്. സൂപ്പർ ഹിറ്റുകൾ ഒരുക്കിയ സംവിധായകൻ ആനന്ദ് ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ ആണ്. ആനന്ദ് ശങ്കർ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും.

മൃണാളിനി രവി, മമത മോഹൻദാസ്, തമ്പി രാമയ്യ, പ്രകാശ് രാജ്, കരുണാകരൻ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നതു ആർ ഡി രാജേശഖരനും ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നത് ഈസ് തമനും ആണ്. സാം എസി എസ് പശ്ചാത്തല സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രസ്റ്റാ ആണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ആണ് ഇതിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സിംഗപ്പൂരിന്റെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.