സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിനായി മഞ്ജു വാര്യർ പാടിയ കിം കിം കിം എന്ന ഗാനം കഴിഞ്ഞ ദിവസം റിലീസായിരുന്നു. പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ പാട്ട് വൈറലായി മാറി. കിം കിം കിം പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു ചലഞ്ചായി മഞ്ജു തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാട്ടിന് അനുസരിച്ച് ചുവടുവെച്ച് വീഡിയോ ഷെയർ ചെയ്യൂ, അൽപ്പം ഫൺ ആസ്വദിക്കൂ എന്നും താരം കുറിച്ചിട്ടുണ്ട്. കൂട്ടത്തില്‍ അടുത്ത സുഹൃത്തുക്കളായ ഭാവനയെയും ഗീതുമോഹന്‍ദാസിനെയും നടി ചലഞ്ച് ചെയ്‌തിരുന്നു. ഇതിനോടകം നിരവധി കുട്ടികളും മുതിർന്നവരും വീഡിയോ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
ബി.കെ ഹരിനാരായണന്‍ എഴുതിയ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രാം സുരേന്ദ്രന്‍ ആണ്. വെറുതെ ഒരു വാക്ക് ആയിട്ടല്ല കിം ഉപയോഗിച്ചിരിക്കുന്നതെന്നും സംസ്‌കൃതവും മലയാളവും ചേര്‍ത്ത ഒരു രീതിയിലാണ് ഈ വരിയുടെ ഘടനയെന്നും ഗാനരചയിതാവായ ഹരിനാരായണന്‍ വ്യക്തമാക്കിയിരുന്നു. പഴയ മലയാളം രചനകളിലും പഴയ കാല സംഗീതനാടക ഗാനങ്ങളിലുമെല്ലാം ഈ രീതി നിലനിന്നിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ജാക്ക് എൻ ജില്ലിന്റെ പാട്ടു ചർച്ചയിൽ, സന്തോഷേട്ടൻ പറഞ്ഞത് പഴയ കാലങ്ങളെ ഓർമ്മിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നാണ്. ഞങ്ങൾ പല പാട്ടുകളിലൂടെ കടന്നുപോയി. അപ്പോഴാണ് ഒരിടത്ത് സിനിമയിൽ ജഗന്നാഥൻ സാറിന്റെ കഥാപാത്രം പാടിയ പഴയൊരു പാട്ടിന്റെ വരികളെ കുറിച്ച് ഞാൻ പരാമർശിച്ചത്. അത് അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. അങ്ങനെ അതിന്റെ ചുവടുപിടിച്ചു പോകാൻ തീരുമാനമായെന്നും ഹരിനാരായണന്‍ പറയുന്നു.
സന്തോഷ് ശിവൻ രചനയും സംവിധാനവും ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രമാണ് ജാക്ക് ആന്‍ഡ് ജിൽ. ചിത്രത്തിൽ മഞ്ജു വാര്യർ, കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി, ഇന്ദ്രൻസ്, ബേസിൽ ജോസഫ് തുടങ്ങി വൻ താരനിര തന്നെയുണ്ട്. ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ദുബായ് ആസ്ഥാനമായി പ്രവൃത്തിക്കുന്ന ലെന്‍സ്മാന്‍ സ്റ്റുഡിയോസിന്റെ കൂടി സഹകരണത്തോടെയാണ് ജാക്ക് ആന്റ് ജില്‍ ഒരുങ്ങുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.