അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യൻ താരം വേദിക. മാലദ്വീപിലെ എമറാള്‍ഡ് റിസോര്‍ട്ട് ആന്‍ഡ് സ്പായില്‍ നിന്നുള്ള ചിത്രങ്ങള്‍ ആണ് വേദിക പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണുമൊക്കെ തീര്‍ത്ത വിരസതയും ആശങ്കകളും മറക്കാനായി മിക്ക താരങ്ങളും അവധി ആഘോഷിക്കാൻ മാലിദ്വീപിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വേദികയും മാലി ദ്വീപിലെത്തിയിരിക്കുന്നത്. മനോഹരമായ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.
കടല്‍ത്തീരത്തു കൂടി നടക്കുന്നതും കടലിനു മുകളില്‍ വലിച്ചു കെട്ടിയ വലയിലും മണലിലുമെല്ലാം ഇരിക്കുന്നതും മരത്തില്‍ പിടിച്ചു നില്‍ക്കുന്നതുമെല്ലാമായ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിലെല്ലാം തന്നെ തന്റെ ഫാഷന്‍ സ്റ്റേറ്റ്മെന്റ് വേദിക അടയാളപ്പെടുത്തുന്നുണ്ട്. നെറ്റ് പോലെയുള്ള ഗോള്‍ഡന്‍ നിറത്തിലുള്ള വസ്ത്രവും പിങ്ക് നിറത്തിലുള്ള വസ്ത്രവും ബിക്കിനിയുമെല്ലാം താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു എന്നതിൽ സംശയമില്ല.
മാലിദ്വീപിന്‍റെ വടക്കു ഭാഗത്തായി രാ അറ്റോളിലാണ് ലക്ഷ്വറി സൗകര്യങ്ങള്‍ ഉള്ള എമറാള്‍ഡ് റിസോര്‍ട്ട് ആന്‍ഡ് സ്പാ സ്ഥിതി ചെയ്യുന്നത്. പ്രകൃതിയോടിണങ്ങിച്ചേര്‍ന്നുള്ള രീതിയിലാണ് ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട് പണിതിരിക്കുന്നത്. ചുറ്റും ഒന്നര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മനോഹരമായ പഞ്ചാരമണല്‍ വിരിപ്പാണ് ഇവിടുത്തെ പ്രത്യേകത . ഇരുപതു ഹെക്ടറിലായി 120 വില്ലകളാണ് ഇവിടെയുള്ളത്. ഇതില്‍ 60 എണ്ണം ദ്വീപിലും ബാക്കി 60 കടലിലുമായാണ് സ്ഥിതിചെയ്യുന്നത്. ഇത് സ്വര്‍ഗമാണ് എന്നാണു വേദിക ഈ റിസോര്‍ട്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. സഞ്ചാരികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ അനുസരിച്ച് വ്യത്യസ്ത രീതിയിലുള്ള വില്ലകള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. രണ്ടു പേര്‍ക്ക് ഒരു രാത്രിക്ക് 70,000 മുതല്‍ മുകളിലേക്കാണ് നിരക്ക്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.