റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കപ്പേള’ തെലുങ്ക് റീമേക്കിനൊരുങ്ങുന്നു. അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ചിത്രത്തിന് ‘ബുട്ട ബൊമ്മ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. സ്വാതി എന്ന പേരിലാണ് അനിഖ എത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ അർജുൻ ദാസും റോഷൻ മാത്യുവിന്റെ വേഷം സൂര്യ വിശിഷ്ടയും പുനരവതരിപ്പിക്കുന്നു. ഷൗരി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന് ഗോപി സുന്ദർ സംഗീതം പകരുന്നു. ‘സിതാര എൻറർടെയ്‍ൻമെൻറ്സ്’ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്.
‘കപ്പേള’ കണ്ട പ്രേക്ഷകർക്കുള്ള 1.05 മിനിറ്റ് ദൈർഘ്യമുള്ള ‘ബുട്ട ബൊമ്മ’യുടെ ടീസറിന് കൗതുകമുണർത്താൻ സാധിച്ചിട്ടുണ്ട്. 2020 മാർച്ച് 6 ന് പുറത്തെത്തിയ മലയാള ചിത്രം ‘കപ്പേള’ നടൻ മുഹമ്മദ് മുസ്‍തഫ ആദ്യമായി സംവിധാന നിർവ്വഹിച്ച ചിത്രമാണ്. ‘കഥാസ് അൺടോൾഡ്’ൻറെ ബാനറിൽ വിഷ്‍ണു വേണു നിർമ്മിച്ച ‘കപ്പേള’യിലെ ‘ജെസ്സി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അന്ന ബെന്നിന് ലഭിച്ചിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സുഷിൻ ശ്യാമാണ് സംഗീതം പകർന്നത്. തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കവകാശം സംവിധായകൻ ഗൗതം മേനോനാണ് സ്വന്തമാക്കിയിരിക്കുന്നത്.
അല്ലു അർജുന്റെ ‘അല വൈകുണ്ഠപുരം ലോ’, നാനിയുടെ ‘ജേഴ്‍സി’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ‘സിതാര എൻറർടെയ്‍ൻമെൻറ്സ്’. ‘അയ്യപ്പനും കോശിയും’, ‘പ്രേമം’ എന്നീ മലയാള ചിത്രങ്ങളുടെ തെലുങ്ക് റീമേക്കിന്റെ അവകാശവും ഇവർ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.