[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

‘എലോൺ’ അവസാന ഘട്ടത്തിൽ; പുതിയ വാർത്ത പുറത്തുവിട്ട് ഷാജി കൈലാസ്

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രം ‘എലോൺ’ റിലീസിനൊരുങ്ങുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘എലോൺ’ 12 വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രമാണ്. ‘എലോൺ’ ഫൈനൽ സ്റ്റേജിലാണ് എന്നതാണ് ചിത്രത്തെ കുറിച്ച് ലഭിക്കുന്ന ഏറ്റവും പുതിയ വാർത്ത. ചിത്രം എഡിറ്റിം​ഗ് ചെയ്യുന്നതിന്റെ ഫോട്ടോ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് സംവിധായകൻ ഇക്കാര്യം അറിയിച്ചത്. എല്ലാവരുടെയും അനു​ഗ്രഹം കൂടെ ഉണ്ടാകണം എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. ഷാജി കൈലാസിൻറെ ‘ടൈം’, ‘സൗണ്ട് ഓഫ് ബൂട്ട്’, ‘മദിരാശി’, ‘ജിഞ്ചർ’ എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച രാജേഷ് ജയരാമനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ആശിർവാദ് സിനിമാസ്’ൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

‘മോൺസ്റ്റർ’ആണ് ഒടുവിലായി തിയറ്റർ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം. ഉദയ് കൃഷ്‌ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കിയ ചിത്രമായിരുന്നു മോൺസ്റ്റർ. 2009 ൽ പുറത്തിറങ്ങിയ ‘റെഡ് ചില്ലീസ്’ന് ശേഷം മോഹൻലാൽ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ‘എലോൺ’. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം നിർവഹിക്കുന്നു. എഡിറ്റിങ് ഡോൺ മാക്‌സും നിർവഹിക്കുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകൾ, ടീസർ എന്നിവയ്ക്ക് ഗംഭീര പ്രേക്ഷക പ്രശംസയാണ് നേടിയത്.

https://www.instagram.com/p/Ckne5BSPGsK/

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

5 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

5 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

6 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

7 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

1 week ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

1 week ago

This website uses cookies.