[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അന്ന ബെന്നിന് പകരം അനിഖ സുരേന്ദ്രൻ; ‘കപ്പേള’ തെലുങ്ക് റീമേക്ക് ടീസർ കാണാം

റോഷൻ മാത്യു, ശ്രീനാഥ് ഭാസി, അന്ന ബെൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘കപ്പേള’ തെലുങ്ക് റീമേക്കിനൊരുങ്ങുന്നു. അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ചിത്രത്തിന് ‘ബുട്ട ബൊമ്മ’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിട്ടുണ്ട്. സ്വാതി എന്ന പേരിലാണ് അനിഖ എത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രത്തെ അർജുൻ ദാസും റോഷൻ മാത്യുവിന്റെ വേഷം സൂര്യ വിശിഷ്ടയും പുനരവതരിപ്പിക്കുന്നു. ഷൗരി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിഖയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രത്തിന് ഗോപി സുന്ദർ സം​ഗീതം പകരുന്നു. ‘സിതാര എൻറർടെയ്‍ൻമെൻറ്സ്’ആണ് ചിത്രം റീമേക്ക് ചെയ്യുന്നത്.

‘കപ്പേള’ കണ്ട പ്രേക്ഷകർക്കുള്ള 1.05 മിനിറ്റ് ദൈർഘ്യമുള്ള ‘ബുട്ട ബൊമ്മ’യുടെ ടീസറിന് കൗതുകമുണർത്താൻ സാധിച്ചിട്ടുണ്ട്. 2020 മാർച്ച് 6 ന് പുറത്തെത്തിയ മലയാള ചിത്രം ‘കപ്പേള’ നടൻ മുഹമ്മദ് മുസ്‍തഫ ആദ്യമായി സംവിധാന നിർവ്വഹിച്ച ചിത്രമാണ്. ‘കഥാസ് അൺടോൾഡ്’ൻറെ ബാനറിൽ വിഷ്‍ണു വേണു നിർമ്മിച്ച ‘കപ്പേള’യിലെ ‘ജെസ്സി’ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചതിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് അന്ന ബെന്നിന് ലഭിച്ചിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് സുഷിൻ ശ്യാമാണ് സം​ഗീതം പകർന്നത്. തമിഴിലേക്കും റീമേക്ക് ചെയ്യപ്പെടുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കവകാശം സംവിധായകൻ ഗൗതം മേനോനാണ് സ്വന്തമാക്കിയിരിക്കുന്നത്.

അല്ലു അർജുന്റെ ‘അല വൈകുണ്ഠപുരം ലോ’, നാനിയുടെ ‘ജേഴ്‍സി’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച തെലുങ്കിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ‘സിതാര എൻറർടെയ്‍ൻമെൻറ്സ്’. ‘അയ്യപ്പനും കോശിയും’, ‘പ്രേമം’ എന്നീ മലയാള ചിത്രങ്ങളുടെ തെലുങ്ക് റീമേക്കിന്റെ അവകാശവും ഇവർ തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

2 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.