ഉലകനായകൻ കമൽ ഹാസന്റെ ജന്മദിനം പ്രമാണിച്ചു അദ്ദേഹത്തിന്റെ പുതിയ ചിത്രമായ വിക്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ട ആദ്യ വീഡിയോ ഇപ്പോൾ തരംഗമായി മാറുകയാണ്. ഒരു ടീസർ പോലെ പുറത്തു വിട്ടിരിക്കുന്ന ഈ വീഡിയോയിൽ ഒരു കിടിലൻ ആക്ഷൻ രംഗമാണ് അവർ അവതരിപ്പിച്ചിരിക്കുന്നത്. കിടിലൻ ലുക്കിൽ ആണ് കമൽ ഹാസൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആദ്യാവസാനം ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ ഒന്നാണ് വിക്രം എന്ന സൂചനയാണ് ഇതിന്റെ ഇപ്പോൾ വന്നിരിക്കുന്ന പ്രൊമോഷൻ ടീസർ നൽകുന്നത്. മാനഗരം, കാർത്തി നായകനായ കൈദി, ദളപതി വിജയ് നായകനായ മാസ്റ്റർ തുടങ്ങിയ സൂപ്പർ മെഗാ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചത് അദ്ദേഹവും രത്‌നകുമാറും ചേർന്നാണ്.
കമൽ ഹാസനൊപ്പം മലയാളത്തിന്റെ നടനായ ഫഹദ് ഫാസിൽ, ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും ഇതിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും. കമൽ ഹാസൻ തന്നെ തന്റെ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രം അടുത്ത വർഷമാണ് റിലീസ് ചെയ്യുക. മലയാളിയായ ഗിരീഷ് ഗംഗാധരൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ഫിലോമിൻ രാജ് ആണ് ഇതിന്റെ എഡിറ്റർ. ഏതാനും ദിവസങ്ങൾക്കു മുൻപ് ചിത്രത്തിന്റെ സെറ്റിൽ വെച്ച് കേക്ക് മുറിച്ചു കൊണ്ട്, കമൽ ഹാസൻ തന്റെ ജന്മദിനം അഡ്വാൻസ് ആയി തന്നെ അണിയറ പ്രവർത്തകർക്ക് ഒപ്പമാഘോഷിച്ചിരുന്നു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.