ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ ഒരുക്കിയ മധുരം എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഒടിടി റിലീസ് ആയി സോണി ലൈവ് വഴിയാണ് മധുരം പ്രദർശനത്തിന് എത്തുന്നത്. ഈ മാസം ഇരുപത്തിനാലു മുതൽ സോണി ലൈവിൽ മധുരം സ്ട്രീം ചെയ്തു തുടങ്ങും. പ്രശസ്ത നടൻ ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അതിനു ശേഷം ഇതിലെ ഒരു ഗാനവും റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ രണ്ടാം ട്രൈലെർ കൂടി പുറത്തു വന്നിരിക്കുകയാണ്. മനസ്സിൽ പ്രണയം കാത്തു സൂക്ഷിക്കുന്ന എല്ലാവർക്കും വേണ്ടി അഹമ്മദ് കബീറിന്റെയും അണിയറ പ്രവർത്തകരുടെയും ക്രിസ്മസ് സമ്മാനമായിരിക്കും മധുരം എന്ന സൂചനയാണ് ഇതിന്റെ രണ്ടാം ട്രെയ്‌ലറും നൽകുന്നത്. ഒരു ഹോസ്പിറ്റലിൽ വെച്ച് പരിചയപ്പെടുന്ന കുറച്ചു സാധാരണക്കാർ തമ്മിൽ ഉണ്ടാവുന്ന ബന്ധത്തിന്റെ കഥയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്.
ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്നുമാണ്. ജിതിൻ സ്റ്റാനിസ്ലാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദു ആണ്.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.