ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത പുതിയ ചിത്രമായ മധുരം റിലീസിന് ഒരുങ്ങുകയാണ്. നാളെയാണ് ഈ ഫീൽ ഗുഡ് റൊമാന്റിക് ചിത്രം ഒറ്റിറ്റി റിലീസ് ആയി എത്തുക. പ്രശസ്ത ഒറ്റിറ്റി പ്ലാറ്റ്‌ഫോമായ സോണി ലൈവ് വഴിയാണ് ഈ ചിത്രം പുറത്തു വരുന്നത്. മലയാളികളുടെ പ്രീയപ്പെട്ട നടൻ ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രം, അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് തന്നെയാണ് നിർമ്മിച്ചിരിക്കുന്നതും. വളരെ രസകരവും പ്രണയം നിറഞ്ഞതും വൈകാരികവുമായ ഒരു ചിത്രമായിരിക്കും മധുരം എന്നാണ്, ഇതിനോടകം പുറത്തു വന്ന ഇതിന്റെ രണ്ടു ട്രൈലെറുകൾ, അതുപോലെ ഒരു സോങ് വീഡിയോ എന്നിവ നമ്മളോട് പറയുന്നത്. സൂരജ് സന്തോഷ്, നിത്യ മാമൻ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഗാനമേ എന്ന വരികളോടെ തുടങ്ങുന്ന ഇതിലെ ഗാനം സൂപ്പർ ഹിറ്റായിരുന്നു.
ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്നുമാണ്. ജിതിൻ സ്റ്റാനിസ്ലാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദുവും ഇതിനു സംഗീതം പകര്ന്നിരിക്കുന്നതു ഹിഷാം അബ്ദുൽ വഹാബും ആണ്. ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…
ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…
This website uses cookies.