പ്രശസ്ത നടൻ ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിലെത്തുന്ന ചിത്രമാണ് ഇരട്ട. നവാഗതനായ രോഹിത് എം.ജി. കൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിനോദ്, പ്രമോദ് എന്നീ രണ്ട് ഇരട്ട സഹോദരമാരായിട്ടാണ് ജോജു അഭിനയിക്കുന്നത്. തമിഴ്- മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ അഞ്ജലിയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ജോജു ജോർജിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഫെബ്രുവരി രണ്ടിന് ആണ് റിലീസ് ചെയ്യുക. ഇന്നിപ്പോൾ ഈ ചിത്രത്തിന്റെ ട്രയ്ലറും റീലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷകരെ ആകാംഷാഭരിതരാക്കുന്ന തരത്തിലാണ് ഈ ട്രയ്ലർ ഒരുക്കിയിരിക്കുന്നത്.
ശ്രീന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം, ശരത് സഭ, ഷെബിൻ ബെന്സന്, ശ്രീജ, ജിത്തു അഷ്‌റഫ് എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് വിജയ് ആണ്. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് അൻവർ അലിയാണ്. മനു ആന്റണിയാണ് ഈ ചിത്രത്തിന്റെ എഡിറ്റർ. കെ രാജശേഖർ ആണ് ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത്. ഓൾ ഇന്ത്യ തലത്തിൽ ശ്രദ്ധ നേടിയ നായാട്ടിന് ശേഷം ജോജു ജോർജ്- മാർട്ടിൻ പ്രക്കാട്ട് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സഹോദരൻമാർ തമ്മിലുള്ള പ്രശ്നങ്ങളും ഒരു കേസ് അന്വേഷണവുമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സംവിധായകൻ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. മാർട്ടിൻ പ്രക്കാട്ട്, സൂരജ്, നീരജ് എന്നിവരും രചനാ പങ്കാളികൾ ആയി ഈ ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.