[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി 67 ന് വേണ്ടി വി എഫ് എക്സ് ഒരുക്കാൻ ഗംഭീര ടീം; സമ്മാനിച്ചത് വമ്പൻ ചിത്രങ്ങൾ

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ദളപതി 67. മാസ്റ്റർ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ദളപതി വിജയ്- ലോകേഷ് കനകരാജ് ടീം ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ കാശ്മീരിൽ പുരോഗമിക്കുകയാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾ ജനുവരി 26 മുതൽ പുറത്ത് വരുമെന്നാണ് സൂചന. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വി എഫ് എക്സ് ചെയ്യാൻ പോകുന്ന ടീമിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. പ്രശസ്ത തെന്നിന്ത്യന് ട്രേഡ് അനലിസ്റ്റുകളിൽ ഒരാളായ എ ബി ജോർജ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. പ്രശസ്ത വി എഫ് എക്സ് ടീമായ എം പി സിയാണ് ഈ ചിത്രത്തിന് വേണ്ടി വി എഫ് എക്സ് ഒരുക്കുന്നത്. ഇന്ത്യയിലേയും ഹോളിവുഡിലേയും ഒരുപിടി വമ്പൻ ചിത്രങ്ങൾക്ക് വി എഫ് എക്സ് ഒരുക്കിയ ടീമാണ് എം പി സി ടീം. രാജമൗലിയുടെ ആർആർആർ, സൂപ്പർ ഹിറ്റ് ബോളിവുഡ് ചിത്രമായ ഭേടിയാ എന്നിവക്കൊക്കെ വി എഫ് എക്സ് ചെയ്തത് എം പി സി ടീം ആണ്.

ഇത് കൂടാതെ ഹോളിവുഡ് ചിത്രങ്ങളായ മുഫാസ ദി ലയൺ കിംഗ്, അക്വാമാൻ ആൻഡ് ദി ലോസ്റ്റ് കിങ്ഡം, ആൻറ് മാൻ- വാസ്പ്പ്, ടോപ് ഗൺ മാവെറിക്ക് എന്നീ ചിത്രങ്ങൾക്ക് വേണ്ടിയൊക്കെ ജോലി ചെയ്തിട്ടുളവരാണ് എം പി സി ടീം. ദളപതി 67 ന്റെ താരനിരയെ കുറിച്ചറിയാനും കാത്തിരിക്കുകയാണ് പ്രേക്ഷകർ. സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, മിഷ്കിൻ, അർജുൻ, തൃഷ എന്നിവർ ഈ ചിത്രത്തിന്റെ ഭാഗമാണെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു, നിവിൻ പോളി, രക്ഷിത് ഷെട്ടി, മാത്യു തോമസ് എന്നിവരും ഇതിൽ ഉണ്ടാവുമെന്ന് വാർത്തകൾ വന്നിരുന്നു. അനിരുദ്ധ് സംഗീതമൊരുക്കുന്ന ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ കൂടെ ഭാഗമാകുമോ എന്നതും പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന വാർത്തയാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.