ഞെട്ടിക്കുന്നതും തീരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളുമായി ഒട്ടേറെ മലയാളം ഹൃസ്വ ചിത്രങ്ങൾ നമ്മുടെ മുന്നിലെത്താറുണ്ട്. അത്തരത്തിലൊരു മികച്ച ഹൃസ്വ ചിത്രം കൂടി ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഹബ് എന്നു പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് അഭി ബർണബാസ് ആണ്. നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഈ ഹൃസ്വ ചിത്രം ഒരു രാത്രിയിൽ അവരുടെ ജീവിതത്തിൽ നടക്കുന്ന വിചിത്രമായ ഒരു സംഭവമാണ് നമ്മുടെ മുന്നിലെത്തിക്കുന്നത്. ദുരൂഹത നിറഞ്ഞ നിമിഷങ്ങളിലൂടെ മുന്നോട്ട് പോകുന്ന, ആറു മിനിറ്റോളം ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിന്റെ കിടിലൻ ക്ളൈമാക്‌സ് തന്നെയാണ്. ആർക്കും പ്രവചിക്കാൻ സാധിക്കാത്ത ഒരു അവസാനമാണ് ഇതിനു കൊടുത്തിരിക്കുന്നത് എന്നത് തന്നെ ഈ ഹൃസ്വ ചിത്രത്തെ ത്രില്ലിങ്ങാക്കി മാറ്റുന്നു.
രാഹുൽ രാജ്, സ്റ്റെഫിൻ ജോർജ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത് എക്സോഡസ് എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിലാണ്. സംവിധായകനായ അഭി ബർണബാസ്, നിർമ്മാതാക്കളായ രാഹുൽ രാജ്, സ്റ്റെഫിൻ ജോർജ് എന്നിവർക്കൊപ്പം ജിബിൻ ജോര്ജും ചേർന്നാണ് ഈ ഹൃസ്വ ചിത്രത്തിലെ നാല് കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. സേതു, ലിജോ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഹബിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് സുരേഷ് പി നന്ദനാണ്. അഖിൽ പന്തക്കനാണ് ക്രീയേറ്റീവ് ഹെഡ് ആയിട്ട് പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഇതിലെ ദുരൂഹത നിറഞ്ഞ അന്തരീക്ഷം പ്രേക്ഷക മനസ്സിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ജിതിൻ രാജ് എന്ന കലാകാരൻ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും ശരത് മുതലപ്ര എന്ന പ്രതിഭ ഇതിന്റെ സൗണ്ട് വിഭാഗത്തിലും ജോലി ചെയ്തിരിക്കുന്നു.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.