പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് ശേഷം മമ്മൂട്ടി- വൈശാഖ് ടീം വീണ്ടും ഒന്നിക്കുന്ന വാർത്തയാണ് ഇപ്പോൾ ആരാധകർക്ക് ആവേശമാകുന്നത്. മമ്മൂട്ടി- പൃഥ്വിരാജ് ടീമിനെ വെച്ചൊരുക്കിയ മൾട്ടി സ്റ്റാർ ചിത്രം പോക്കിരി രാജയിലൂടെ ആയിരുന്നു വൈശാഖ് എന്ന സംവിധായകൻ 2010 ഇൽ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ടോമിച്ചൻ മുളകുപാടം നിർമ്മിച്ച ഈ ചിത്രം ആ വർഷത്തെ വലിയ വിജയങ്ങളിൽ ഒന്നായി മാറി. അതിനു ശേഷം സീനിയേഴ്സ്, മല്ലു സിങ്, സൗണ്ട് തോമ, വിശുദ്ധൻ, കസിൻസ്, പുലി മുരുകൻ എന്നീ ചിത്രങ്ങൾ ഒരുക്കിയ വൈശാഖ് വീണ്ടും മമ്മൂട്ടിയുമായി ഒന്നിച്ചത് കഴിഞ്ഞ വർഷം റിലീസ് ചെയ്ത, പോക്കിരി രാജയുടെ രണ്ടാം ഭാഗമായ മധുര രാജയിലൂടെയാണ്.
പോക്കിരി രാജ രചിച്ചത് ഉദയ കൃഷ്ണ- സിബി കെ തോമസ് ടീം ആണെങ്കിൽ മധുര രാജ രചിച്ചത് ഉദയ കൃഷ്ണ ഒറ്റക്കായിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രമായി നെൽസൻ ഐപ്പ് നിർമ്മിച്ച മധുര രാജ മാറി. ഇപ്പോഴിതാ വൈശാഖ് മമ്മൂട്ടി ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ന്യൂയോർക്ക്. അമേരിക്കയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രം രചിക്കുന്നത് ഇര എന്ന ചിത്രം രചിച്ച നവീൻ ജോണാണ്. യുണൈറ്റഡ് ഗ്ലോബൽ മീഡിയയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കാൻ പോകുന്നത്. കോവിഡ് 19 ഭീഷണി മൂലം വിദേശത്ത് എപ്പോൾ പോകാൻ സാധിക്കും എന്നുറപ്പിലാത്തത് കൊണ്ട് ഈ ചിത്രം എപ്പോൾ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. ഏതായാലും ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഗ്രാഫിക്സ് സഹായത്തോടെ അമേരിക്കയുടെ സെറ്റ് ഇന്ത്യയിൽ നിർമ്മിച്ചു കൊണ്ട് ഈ ചിത്രം ഇവിടെ ഷൂട്ട് ചെയ്യാനുള്ള സാധ്യതകളും സംവിധായകൻ വൈശാഖ് അന്വേഷിക്കുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.