[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പേടി ഒരു അസുഖമാണ്, വിവേകത്തോടെയുള്ള ശ്രദ്ധ എന്ന മരുന്നുകൊണ്ട് വളരെ എളുപ്പത്തിൽ ഭേദമാക്കാൻ പറ്റുന്ന ഒരു ചെറിയ അസുഖം; കിടിലൻ ക്ളൈമാക്സുമായി ഹബ്..!

ഞെട്ടിക്കുന്നതും തീരെ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളുമായി ഒട്ടേറെ മലയാളം ഹൃസ്വ ചിത്രങ്ങൾ നമ്മുടെ മുന്നിലെത്താറുണ്ട്. അത്തരത്തിലൊരു മികച്ച ഹൃസ്വ ചിത്രം കൂടി ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. ഹബ് എന്നു പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് അഭി ബർണബാസ് ആണ്. നാല് കഥാപാത്രങ്ങൾ മാത്രമുള്ള ഈ ഹൃസ്വ ചിത്രം ഒരു രാത്രിയിൽ അവരുടെ ജീവിതത്തിൽ നടക്കുന്ന വിചിത്രമായ ഒരു സംഭവമാണ് നമ്മുടെ മുന്നിലെത്തിക്കുന്നത്. ദുരൂഹത നിറഞ്ഞ നിമിഷങ്ങളിലൂടെ മുന്നോട്ട് പോകുന്ന, ആറു മിനിറ്റോളം ദൈർഘ്യമുള്ള ഈ ഹൃസ്വ ചിത്രത്തിന്റെ ഹൈലൈറ്റ് ഇതിന്റെ കിടിലൻ ക്ളൈമാക്‌സ് തന്നെയാണ്. ആർക്കും പ്രവചിക്കാൻ സാധിക്കാത്ത ഒരു അവസാനമാണ് ഇതിനു കൊടുത്തിരിക്കുന്നത് എന്നത് തന്നെ ഈ ഹൃസ്വ ചിത്രത്തെ ത്രില്ലിങ്ങാക്കി മാറ്റുന്നു.

രാഹുൽ രാജ്, സ്റ്റെഫിൻ ജോർജ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത് എക്സോഡസ് എന്റർടെയ്ൻമെന്റ് എന്ന യൂട്യൂബ് ചാനലിലാണ്. സംവിധായകനായ അഭി ബർണബാസ്, നിർമ്മാതാക്കളായ രാഹുൽ രാജ്, സ്റ്റെഫിൻ ജോർജ് എന്നിവർക്കൊപ്പം ജിബിൻ ജോര്ജും ചേർന്നാണ് ഈ ഹൃസ്വ ചിത്രത്തിലെ നാല് കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. സേതു, ലിജോ എന്നിവർ ചേർന്ന് ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഹബിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് സുരേഷ് പി നന്ദനാണ്. അഖിൽ പന്തക്കനാണ് ക്രീയേറ്റീവ് ഹെഡ് ആയിട്ട് പ്രവർത്തിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഇതിലെ ദുരൂഹത നിറഞ്ഞ അന്തരീക്ഷം പ്രേക്ഷക മനസ്സിലെത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ജിതിൻ രാജ് എന്ന കലാകാരൻ ഡബ്ബിങ് ആർട്ടിസ്റ്റ് ആയും ശരത് മുതലപ്ര എന്ന പ്രതിഭ ഇതിന്റെ സൗണ്ട് വിഭാഗത്തിലും ജോലി ചെയ്തിരിക്കുന്നു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.