1998- ൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച താരമാണ് ഹർഭജൻ സിങ്. വളരെ വ്യത്യസ്തമായ ബോളിംഗ് ആക്ഷനും മികച്ച ഓഫ് സ്പിന്നും കൊണ്ട് ശ്രദ്ധേയനായ ഹർഭജൻ സിങ് സമാനതകളില്ലാത്ത ചരിത്ര നേട്ടം ഇന്ത്യൻ ടീമിന് നേടിക്കൊടുക്കുന്നതിൽ അഭിവാജ്യ ഘടകമായി. ക്രിക്കറ്റിനോടൊപ്പം തന്നെ പരസ്യങ്ങളിലും ചില സിനിമകളിലും അഭിനയിച്ചു കൊണ്ട് താരം ആരാധകരുടെ പ്രീതി പിടിച്ചു പറ്റി. ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ട് പഞ്ചാബി സിനിമകളിലും ബോളിവുഡ് സിനിമകളിലും മുഖം കാണിച്ചിട്ടുള്ള ഹർഭജൻ ഇപ്പോഴിതാ നായകനായെത്തുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങിയിരിക്കുകയാണ്. ഹർഭജൻ സിങ് ആദ്യമായി നായകനായി എത്തുന്ന ഫ്രണ്ട്ഷിപ്പ് എന്ന പുതിയ ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. ആക്ഷൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ടീസർ ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. പേര് സൂചിപ്പിക്കും പോലെ തന്നെ സൗഹൃദത്തിന് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വളരെ ത്രില്ലിങ് ആയ ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. ചിത്രത്തിന്റെ പ്രചരണാർത്ഥം അണിയറ പ്രവർത്തകർ മുൻപ് പുറത്തുവിട്ട വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. 2020- ൽ ഫ്രണ്ട്ഷിപ്പിന്റെ റിലീസ് നിശ്ചയിച്ചിരുന്നു എന്നാൽ കൊറോണ വൈറസ് തീർത്ത പ്രതിസന്ധിയിൽ ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയായിരുന്നു.
തമിഴിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും മൊഴിമാറ്റി എത്തുന്നുണ്ട്. ഏകദേശം രണ്ടു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ടീസറിന്റെ മുഖ്യ ആകർഷണം ഹർഭജന്റെ പ്രകടനം തന്നെയാണ്. ആക്ഷനും,ഡാൻസും, മാസ ഡയലോഗും കൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഭാജി പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ്. ചിത്രത്തിൽ ആക്ഷൻ കിങ് അർജുൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തമിഴ് ബിഗ് ബോസിലെ താരം ലോസ്‌ലിയയും പ്രധാന കഥാപാത്രമായി എത്തുന്നു. ജോൺ പോൾ രാജ്, ഷാം സൂര്യ എന്നിവർ ചേർന്ന് സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണ ചുമതല വഹിക്കുന്നത് സിയാറന്റോ സ്റ്റുഡിയോയുടെ ബാനറിൽ ജെ.പീ.ആർ, സ്റ്റാലിൻ എന്നിവർ ചേർന്നാണ്. ഡി.എം. ഉദയകുമാർ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
This website uses cookies.