[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മുണ്ടു മടക്കി കുത്തി മീശ പിരിച്ചു മോഹൻലാൽ; ആറാട്ടിലെ പുതിയ ചിത്രങ്ങൾ ആഘോഷിച്ചു സോഷ്യൽ മീഡിയ..!

ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന മോഹൻലാൽ ചിത്രം. ഈ മാസം പകുതിയോടെ നടക്കുന്ന നാലു ദിവസത്തെ ഷൂട്ടിംഗ് കൂടി പൂർത്തിയായാൽ ആറാട്ടിന്റെ പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കും. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി എത്തുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വലിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഇതിലെ ഏതാനും സ്റ്റില്ലുകളാണ് സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത്. മീശ പിരിച്ചു, മുണ്ടു മടക്കിക്കുത്തി നിൽക്കുന്ന മോഹൻലാലിന്റെ മാസ്സ് ചിത്രങ്ങളാണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ഒരു സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലുള്ള ചിത്രങ്ങളാണ് അവയെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഏതായാലും കിടിലൻ ലുക്കിലുള്ള ഈ ചിത്രങ്ങൾ മോഹൻലാൽ ആരാധകരും മാസ്സ് ചിത്രങ്ങളുടെ ആരാധകരും വലിയ രീതിയിലാണ് ഏറ്റെടുത്തിരിക്കുന്നത്.

ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവുമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിജയ് ഉലകനാഥും എഡിറ്റിംഗ് നിർവഹിക്കുന്നതു ഷമീർ മുഹമ്മദുമാണ്. കോമെഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഈ മാസ്സ് എന്റെർറ്റൈനെർ ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇൻഡസ്ട്രി ഹിറ്റായ പുലിമുരുകന് ശേഷം ഉദയ കൃഷ്ണ മോഹൻലാലിനു വേണ്ടി രചിച്ച ചിത്രമായ ആറാട്ട്, ബി ഉണ്ണികൃഷ്‌ണൻ ഒരുക്കുന്ന അഞ്ചാമത്തെ മോഹൻലാൽ ചിത്രവുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.