ജൂൺ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മധുരം. പ്രശസ്ത നടൻ ജോജു ജോർജ് നായകനായി എത്തുന്ന ഈ ചിത്രം ഒറ്റിറ്റി റിലീസ് ആയാണ് എത്തുക. സോണി ലൈവ് വഴിയാണ് ഈ ചിത്രം പുറത്തു വരുന്നത്. ഡിസംബർ 24 മുതൽ സോണി ലൈവിൽ മധുരം സ്ട്രീം ചെയ്തു തുടങ്ങുമെന്നാണ് സൂചന. ഇതിന്റെ ട്രയ്ലർ ഏതാനും ദിവസം മുൻപ് പുറത്തു വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിലെ ഒരു വീഡിയോ സോങ് എത്തിയിരിക്കുകയാണ്. സൂരജ് സന്തോഷ്, നിത്യ മാമൻ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഗാനമേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകർന്നത് ഹിഷാം അബ്ദുൽ വഹാബ് ആണ്.
വളരെ രസകരവും വൈകാരികവുമായ ഒരു ചിത്രമായിരിക്കും മധുരം എന്നാണ് ഇതിന്റെ ട്രയ്ലറും അതുപോലെ ഇപ്പോൾ വന്ന ഗാനവും സൂചിപ്പിക്കുന്നത്. അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോജു ജോർജ് നിർമ്മിച്ച ഈ ചിത്രത്തിന്റെ കഥ രചിച്ചത് സംവിധായകനും തിരക്കഥ രചിച്ചിരിക്കുന്നത് ആഷിക് ഐമാർ, ഫാഹിം സഫർ എന്നിവർ ചേർന്നുമാണ്. ജോജു ജോർജ്, ഇന്ദ്രൻസ്, അർജുൻ അശോകൻ, ശ്രുതി രാമചന്ദ്രൻ, നിഖില വിമൽ, ജഗദീഷ്, ലാൽ, ജാഫർ ഇടുക്കി, നവാസ് വള്ളിക്കുന്ന്, ഫാഹിം സഫർ, ബാബു ജോസ്, ജീവൻ ബേബി മാത്യു, മാളവിക ശ്രീനാഥ്, ജോർഡി പാലാ, സുധി മിറാഷ്, തിരുമല രാമചന്ദ്രൻ, ഐഷ മറിയം എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ജിതിൻ സ്റ്റാനിസ്ലാസ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മഹേഷ് ഭുവനേന്ദു ആണ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.