ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഈ വരുന്ന ഡിസംബർ മുപ്പത്തിയൊന്നിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് കേശു ഈ വീടിന്റെ നാഥൻ റിലീസ് ചെയ്യാൻ പോകുന്നത്. പ്രശസ്ത സംവിധായകൻ നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് തൊണ്ടിമുതലും ദൃക്‌സാക്ഷിയും പോലത്തെ പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രം രചിച്ച സജീവ് പാഴൂർ ആണ്. ഇതിനോടകം ഈ ചിത്രത്തിന്റെ ട്രൈലെർ, മോഷൻ പോസ്റ്റർ, ഒരു വീഡിയോ സോങ് എന്നിവ പുറത്തു വരികയും സോഷ്യൽ മീഡിയയിൽ വലിയ പ്രചാരം നേടുകയും ചെയ്തു. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. നാരങ്ങാ മിട്ടായി എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് ദിലീപ് തന്നെയാണ്.
ദിലീപിനൊപ്പം ഫ്ലവർസ് ചാനലിലെ ടോപ് സിങ്ങർ എന്ന സംഗീത മത്സരത്തിലൂടെ ശ്രദ്ധ നേടിയ വൈഷ്ണവി, വൈഗാലക്ഷ്മി, ബെവൻ, നിമാ എന്നീ കുട്ടികളും ഈ ഗാനമാലപിക്കാൻ കൂടെയുണ്ട്. ചിത്രത്തിന്റെ സംവിധായകൻ നാദിര്ഷ തന്നെയാണ് ഈ ഗാനം രചിച്ചിരിക്കുന്നതും ഇതിനു സംഗീതം പകർന്നിരിക്കുന്നതും. ദിലീപിനൊപ്പം നടി അനുശ്രീ ആണ് ഈ ഗാനരംഗത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെ രസകരമായ നൃത്തമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ്. ദിലീപും ഡോക്ടർ സക്കറിയ തോമസും കൂടി നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് അനിൽ നായരും എഡിറ്റ് ചെയ്തിരിക്കുന്നത് സാജനുമാണ്. ഉർവശി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ കലാഭവൻ ഷാജോൺ, ഹരിശ്രീ അശോകൻ, കോട്ടയം നസീർ, ഹരീഷ് കണാരൻ, ജാഫർ ഇടുക്കി, സ്വാസിക എന്നിവരും അഭിനയിച്ചിട്ടുണ്ട്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.