യുവ താരം നിവിൻ പോളി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സാറ്റർഡേ നൈറ്റ് ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ഈ ചിത്രം ഈ മാസം പ്രേക്ഷകരുടെ മുന്നിലെത്തും. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, പോസ്റ്റർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ സൂപ്പർ ഹിറ്റാണ്. അത് കൂടാതെ ഇതിൽ ഒരു ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നിലാത്തുമ്പി നീ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചത് ജോ പോളും ഇതിനു സംഗീതം നൽകിയത് ജേക്സ് ബിജോയിയും ആണ്. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തത്. ഇപ്പോഴിതാ, ഈ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും റിലീസ് ചെയ്തിരിക്കുകയാണ്. ഫ്രണ്ട്ഷിപ് സോങ് എന്ന പേരിലാണ് ഈ ഗാനം പുറത്ത് വന്നിരിക്കുന്നത്. സംഗീത സംവിധായകൻ ജേക്സ് ബിജോയ് തന്നെയാലപിച്ച ഈ ഗാനത്തിന് വരികൾ രചിച്ചത് ഷാ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ്.
ഏറെ നാളുകൾക്കു ശേഷം ഒരുമിച്ചു കൂടുന്ന ഒരു സംഘം കൂട്ടുകാരുടെ ജീവിതത്തിൽ തുടർന്ന് സംഭവിക്കുന്ന രസകരമായ കാര്യങ്ങളാണ് ഈ ചിത്രം പറയുക. സ്റ്റാൻലി എന്ന് പേരുള്ള ഒരു കഥാപാത്രമായാണ് നിവിൻ പോളി ഇതിലഭിനയിച്ചിരിക്കുന്നത്. എ ബി സി ഡി, അനുരാഗ കരിക്കിൻ വെള്ളം എന്നീ ഹിറ്റ് ചിത്രങ്ങൾ രചിച്ച നവീൻ ഭാസ്കർ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്ജറ്റ് ചിത്രം വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ് നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളിക്കൊപ്പം അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, മാളവിക ശ്രീനാഥ് , സാനിയ ഇയ്യപ്പൻ എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ടി ശിവാനന്ദേശ്വരൻ എഡിറ്റ് ചെയ്ത സാറ്റർഡേ നൈറ്റിന് ദൃശ്യങ്ങൾ സമ്മാനിച്ചത് അസ്‌ലം കെ പുരയിൽ ആണ്.
ക്രിസ്തുമസ് റിലീസായി ഡിസംബർ 20ന് തിയേറ്ററുകളിലേക്കെത്തുന്ന സുരാജ് വെഞ്ഞാറമ്മൂട് നായകനാകുന്ന ഇ ഡി -എക്സ്ട്രാ ഡീസന്റിന്റെ പ്രീ റിലീസ് ടീസർ…
സുരാജ് വെഞ്ഞാറമൂട് നായകനായി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന എക്സ്ട്രാ ഡീസന്റ് ചിത്രത്തിന്റെ ഓൺലൈൻ ബുക്കിംഗ് ഇന്ന് മുതൽ ആരംഭിക്കും.…
ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ' ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തും. മലയാളം, ഹിന്ദി,…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഡിസംബർ ഇരുപതിന് റിലീസ് ചെയ്യുകയാണ്. ചിത്രത്തിന്റെ ടീസർ, പോസ്റ്ററുകൾ , ഗാനങ്ങൾ…
മലയാളത്തിന്റെ മെഗാതാരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ അണിനിരത്തി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബഡ്ജറ്റ്…
സുരാജ് വെഞ്ഞാറമ്മൂട് നായകനായി എത്തുന്ന ആമിർ പള്ളിക്കൽ ചിത്രം എക്സ്ട്രാ ഡീസന്റ് ഡിസംബർ ഇരുപതിനാണ് റിലീസ് ചെയ്യുന്നത്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.