മലയാളത്തിന്റെ പ്രിയ നടൻ ജോജു ജോർജ് നായകനാവുന്ന ഒരു ചിത്രം കൂടി നേരിട്ട് ഒടിടി റിലീസ് ആയി എത്തുകയാണ്. കഴിഞ്ഞ മാസം ഒടിടി റിലീസ് ആയി എത്തിയ മധുരം എന്ന ജോജു ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഇനി ഒടിടി റിലീസ് ആയി എത്തുന്നത് ഫ്രീഡം ഫൈറ്റ് എന്ന ചിത്രമാണ്. മധുരം റിലീസ് ചെയ്ത സോണി ലൈവ് എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ഈ ചിത്രവും എത്തുന്നത്. റിപ്പബ്ലിക് ഡേ പ്രമാണിച്ചു ചിത്രത്തിന്റെ ട്രൈലെർ സോണി ലൈവ് ടീം പുറത്തു വിട്ടിട്ടുണ്ട്. ഒരു ആന്തോളജി ചിത്രമായി ഒരുക്കിയിരിക്കുന്ന ഫ്രീഡം ഫൈറ്റിൽ ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്നുണ്ട്. ജോജു ജോർജ്, രോഹിണി, രജിഷ വിജയൻ, ശ്രിന്ദ, കബനി, ജിയോ ബേബി, ഉണ്ണി ലാലു, സിദ്ധാർഥ് ശിവ എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ. കുഞ്ഞില മാസിലാമണി, ജിയോ ബേബി, അഖിൽ അനിൽ കുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് ഇതിലെ ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സാലു കെ തോമസ്, നിഖിൽ എസ് പ്രവീൺ, ഹിമൽ മോഹൻ എന്നിവരാണ്. ഫ്രാൻസിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‌സിൻ പി എം, രോഹിത് വി എസ് വാരിയത്, അപ്പു തരേക് എന്നിവർ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതു. രാഹുൽ രാജ്, മാത്യൂസ് പുളിക്കൻ, ബേസിൽ സി ജെ, മാത്തൻ, അർജുൻ വിജയ് എന്നിവർ ചേർന്നാണ് ഇതിലെ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.