മലയാള സിനിമാ പ്രേക്ഷകർക്കുള്ള പുതുവർഷ സമ്മാനമായി മോഹൻലാൽ ചിത്രം ദൃശ്യം 2 ന്റെ ടീസർ പുറത്തു വന്നു. ദൃശ്യം എന്ന മലയാളത്തിലെ മഹാവിജയത്തിന്റെ കഥാ തുടർച്ചയാണ് ദൃശ്യം 2 . ജീത്തു ജോസഫ് തന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. മോഹൻലാൽ അവതരിപ്പിക്കുന്ന ജോർജ്‌കുട്ടി എന്ന കഥാപാത്രത്തിന്റെയും കുടുംബത്തിന്റെയും കഥയാണ് ഈ ചിത്രം നമ്മളോട് പറയുക. പുതുവർഷ സമ്മാനമായി എത്തിയ ദൃശ്യം 2 ടീസർ മറ്റൊരു സർപ്രൈസ് കൂടിയാണ് പുറത്തു വിട്ടത്. ആമസോൺ പ്രൈം റിലീസ് ആയി ആവും ദൃശ്യം 2 എത്തുക എന്നതാണ് ആ സർപ്രൈസ്. റിലീസ് തീയതി പുറത്തു വിട്ടിട്ടില്ല എങ്കിലും ആമസോൺ ഒറിജിനൽ മൂവി ആയാണ് ചിത്രം എത്തുക എന്ന് ടീസർ പുറത്തു വിട്ടു കൊണ്ട് മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ തീയേറ്ററുകൾ അടുത്ത കാലത്തെങ്ങും പൂർണ്ണമായും തുറന്നു പ്രവർത്തിക്കാൻ സാധ്യത ഇല്ലാത്തതു കൊണ്ടാണ് ദൃശ്യം 2 ഓൺലൈൻ റിലീസായി എത്തുന്നത് എന്നാണ് സൂചന.
ഒരു മലയാള സിനിമയ്ക്കു ഇന്നേവരെ ലഭിച്ചിട്ടുള്ള ഏറ്റവും വലിയ ഡിജിറ്റൽ അവകാശത്തുകയാണ് ദൃശ്യം 2 സ്വന്തമാക്കാൻ ആമസോൺ പ്രൈം നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു. മോഹൻലാലിനൊപ്പം മീന, എസ്തർ, അൻസിബ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി, ഗണേഷ് കുമാർ, സായി കുമാർ തുടങ്ങിയവരും അഭിനയിക്കുന്ന ദൃശ്യം 2 കോവിഡ് ലോക്ക് ഡൌൺ സമയത്താണ് ചിത്രീകരണം പൂർത്തീകരിച്ചത്. ഇപ്പോൾ ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ആറാട്ട് എന്ന ചിത്രത്തിൽ അഭിനയിക്കുന്ന മോഹൻലാൽ അടുത്ത മാസം തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് എന്ന ത്രീഡി ചിത്രമാരംഭിക്കുമെന്നാണ് സൂചന. അതിനു ശേഷം ജീത്തു ജോസഫ് ഒരുക്കുന്ന റാം, പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന എമ്പുരാൻ എന്നിവയും മോഹൻലാൽ തീർക്കും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.