ആരാധകർക്കും സിനിമാ പ്രേമികൾക്കുമുള്ള പുതുവർഷ സമ്മാനവുമായാണ് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ എത്തിയിരിക്കുന്നത്. ദൃശ്യം 2 ടീസറുമായി മോഹൻലാൽ എത്തിയപ്പോൾ മമ്മൂട്ടി എത്തിയിരിക്കുന്നത് വൺ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റർ പങ്കു വെച്ച് കൊണ്ടാണ്. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് ആണ് ഈ മമ്മൂട്ടി ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം രചന നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻസ് ആണ്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, സംവിധായകന്‍ രഞ്ജിത്ത്, സലിം കുമാര്‍, മുരളി ഗോപി, ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ, ശ്യാമപ്രസാദ്, രമ്യ, അലന്‍സിയര്‍ ലെ ലോപ്പസ്, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണന്‍, മേഘനാഥന്‍, സുദേവ് നായര്‍, മുകുന്ദന്‍, സുധീര്‍ കരമന, ബാലാജി, ജയന്‍ ചേര്‍ത്തല, ഗായത്രി അരുണ്‍, രശ്മി ബോബന്‍, വി കെ ബൈജു, നന്ദു,വെട്ടുകിളി പ്രകാശ്, ഡോക്ടര്‍ റോണി , സാബ് ജോണ്‍, ഡോക്ടര്‍ പ്രമീള ദേവി, അര്‍ച്ചന മനോജ്, കൃഷ്ണ തുടങ്ങി ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്.
ഈ ചിത്രത്തിന്റെ ടീസറും ഇതിനു മുൻപ് റിലീസ് ചെയ്ത പോസ്റ്ററുകളും വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരിക്കുന്നതു. ചിത്രം തീയറ്റർ റിലീസ് ആണോ അതോ ഓൺലൈൻ റിലീസ് ആയി എത്തുമോ എന്നതിനെക്കുറിച്ചു ഇപ്പോഴും വ്യക്തത വന്നിട്ടില്ല എങ്കിലും തീയേറ്ററുകൾ വൈകാതെ തുറന്നാൽ വൺ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നാണ് സിനിമാ പ്രേമികളുടെ പ്രതീക്ഷ. ഗോപി സുന്ദർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചത് വൈദി സോമസുന്ദരമാണ്. ഇത് വരെ രണ്ടു ടീസറുകൾ ആണ് ഈ ചിത്രത്തിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. മാസ്സും ക്ലാസും ചേർന്ന ഒരു കംപ്ലീറ്റ് എന്റർടൈനറാണ് വൺ എന്ന സൂചനയാണ് ഇതുവരെ വന്ന ടീസറുകളും പോസ്റ്ററുമെല്ലാം തരുന്നത്.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.