ഇപ്പോൾ ഒട്ടേറെ ഹൃസ്വ ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു പുതിയ ഹൃസ്വ ചിത്രമാണ് ഡി കെ. അഭിനേതാക്കളുടെ പ്രകടന മികവുകൊണ്ടും കഥയിലെ വ്യത്യസ്തത കൊണ്ടും കാണികളെ രസിപ്പിക്കുന്ന ഈ ഹൃസ്വ ചിത്രം വാട്ടർ ബൗണ്ട് മീഡിയയ്ക്കു വേണ്ടി മഹേഷ് കിടങ്ങിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഓർഡിനറി, അനാർക്കലി തുടങ്ങി നിരവധി ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ച രാജീവ് ഗോവിന്ദൻ രചിച്ച ഈ ഹൃസ്വ ചിത്രം അവതരിപ്പിക്കുന്നത് മുംബൈ മലയാളിയായ ബിസിനസുകാരൻ ഡി.കെ.ജോസഫ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങൾ ആണ്. പൂർണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
അവധിക്കാലത്ത് ഭാര്യയും മക്കളും നാട്ടിൽ പോയതോടെ തനിച്ചു കിട്ടിയ നിമിഷങ്ങൾ ആഘോഷമാക്കാനുള്ള ഡി.കെയുടെ ശ്രമങ്ങൾ ചിരിയുണർത്തുന്ന രീതിയിൽ പ്രേക്ഷകരുടെ മുന്നിലെത്തിച്ചിരിക്കുന്നു. ഭാര്യ ഇല്ലാത്തപ്പോൾ കാമുകി വീട്ടിൽ വന്നാൽ എന്തായിരിക്കും അവസ്ഥ എന്നത് ചിരിയും ചിന്തയും ചാലിച്ചു കൊണ്ട് അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകൻ. ചലച്ചിത്ര താരം കോട്ടയം രമേശാണ് കേന്ദ്ര കഥാപാത്രമായ ഡി കെ ജോസഫായി പൊട്ടിച്ചിരിപ്പിക്കുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകൻ ഫൈസൽ അലി ക്യാമറ ചലിപ്പിച്ച ഈ ഹൃസ്വ ചിത്രത്തിന് സംഗീതം ഒരുക്കിയത് അശ്വിൻ ജോണ്സൻ ആണ്. അരുൺ ദാസ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത സിനിമാ താരങ്ങളായ മഞ്ജു പിള്ള, മറീന മൈക്കിൾ, അർച്ചന സുശീലൻ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. ഏതായാലും പ്രേക്ഷകന് ഏറെ കൗതുകം സമ്മാനിച്ചു കൊണ്ടാണ് ഡി കെ ഇപ്പോൾ തരംഗമായി മാറുന്നത്.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.