[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആറാട്ട് ലാലേട്ടന്റെ അഴിഞ്ഞാട്ടം ആയിരിക്കും; മനസ്സ് തുറന്ന് സംഗീത സംവിധായകൻ..!

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ആറാട്ട് എന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാര വിഷയം. ഓണം റിലീസ് ആയി എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഏതാനും ദിവസങ്ങൾക്ക് മുൻപേ റിലീസ് ചെയ്യുകയും യൂട്യൂബ് റെക്കോർഡുകൾ തകർത്തു തരംഗമായി മാറുകയും ചെയ്തു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഉദയ കൃഷ്ണയാണ്. ഒരു മാസ്സ് ആക്ഷൻ കോമഡി എന്റർടൈന്മെന്റ് ചിത്രമായി ഒരുക്കുന്ന ആറാട്ട് മോഹൻലാൽ എന്ന താരത്തിന്റെ ഒരു അഴിഞ്ഞാട്ടം ആയിരിക്കും നമ്മുക്ക് സമ്മാനിക്കുക എന്നാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ രാഹുൽ രാജ് പറയുന്നത്. മോഹൻലാൽ എന്ന താരത്തിൽ നിന്ന് പ്രേക്ഷകരും ആരാധകരും പ്രതീക്ഷിക്കുന്ന എല്ലാം കോർത്തിണക്കി ഒരുക്കുന്ന ചിത്രമാണ് ഇതെന്നും അദ്ദേഹം പറയുന്നു.

നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങൾ ആയിരിക്കും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്നുള്ള സൂചന ഇതിന്റെ ടീസർ നമ്മുക്ക് തരുന്നുണ്ട്. ടീസറിനൊപ്പം തന്നെ രാഹുൽ രാജ് ഒരുക്കിയ ടീസറിലെ പശ്ചാത്തല സംഗീതവും സൂപ്പർ ഹിറ്റാണ്. മോഹൻലാലിനൊപ്പം ഒരു വലിയ താരനിര തന്നെ അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, ബിജു പപ്പൻ, റിയാസ് ഖാൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ഷമീർ മുഹമ്മദ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഹിപ്പോ പ്രൈം, മൂവി പേ മീഡിയാസ്, ആർ ഡി ഇല്ലുമിനേഷൻ എന്നിവർ ചേർന്നാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.