ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദബാംഗ് 3 . വലിയ ഹിറ്റുകൾ ആയ ദബാംഗ്, ദബാംഗ് 2 എന്നിവക്ക് ശേഷം സൽമാൻ ഖാൻ ചുൾബുൾ പാണ്ഡെ എന്ന മാസ്സ് പോലീസ് ഓഫീസർ ആയി എത്തുന്ന ചിത്രമാണ് ഇത്. ഈ വർഷം ക്രിസ്മസ് റിലീസ് ആയി എത്താൻ പോകുന്ന ദബാംഗ് 3 യുടെ ഒരു കിടിലൻ മാസ്സ് ട്രൈലെർ ഇന്ന് റിലീസ് ചെയ്തു കഴിഞ്ഞു. വമ്പൻ പ്രേക്ഷക പ്രതികരണം ലഭിക്കുന്ന ഈ ട്രൈലെർ ഗംഭീര ആക്ഷൻ രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ്. ആക്ഷന് ഒപ്പം കോമെഡിയും നൃത്തവും റൊമാന്സും എല്ലാം നിറഞ്ഞ ഒരു ഗംഭീര ചിത്രമാകും ദബാംഗ് 3 എന്നാണ് ട്രൈലെർ നൽകുന്ന സൂചന.
സൽമാൻ ഖാൻ, അർബാസ് ഖാൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ദിലീപ് ശുക്ല, അലോക് ഉപാധ്യായ എന്നിവർ ചേർന്നാണ്. കന്നഡ സിനിമയിലെ സൂപ്പർ താരമായ കിച്ച സുദീപ് ആണ് ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം സോനാക്ഷി സിൻഹ, അർബാസ് ഖാൻ, ടിനു ആനന്ദ്, സായി മഞ്ജരേക്കർ എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു. സാജിദ്- വാജിദ് ടീം സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് റിതേഷ് സോണിയും ഛായാഗ്രഹണം നിർവഹിച്ചത് മഹേഷ് ലിമയേയും ആണ്. ഒരിക്കൽ കൂടി സൽമാൻ ഖാൻ ചുൾബുൾ പാണ്ഡെ ആയി എത്തി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.