[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എബ്രഹാം ഖുറേഷിയും അധീരയും ഒന്നിക്കുമോ? സോഷ്യൽ മീഡിയയിൽ വൈറൽ ആയി മോഹൻലാൽ- സഞ്ജയ് ദത് ചിത്രം..!

ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ പുറത്തു വിട്ട, ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പമുള്ള തന്റെ പുതിയ ചിത്രമാണ്. ബാബ സഞ്ജയ് ദത്തിനൊപ്പം എന്ന് പറഞ്ഞാണ് മോഹൻലാൽ ആ ചിത്രം തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. മോഹൻലാൽ ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ സ്വീകരിക്കുന്ന ഈ ചിത്രം ഇവർ ഒരുമിച്ചു ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നതിന്റെ സൂചന കൂടിയാണോ എന്നും അവർ ചോദിക്കുന്നുണ്ട്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യാൻ പോകുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ വില്ലൻ ആയി സഞ്ജയ് ദത് എത്താൻ സാധ്യതയുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇപ്പോൾ ഇവർ ഒരുമിച്ചുള്ള ചിത്രം കൂടി കണ്ടതോടെ ആ ഊഹാപോഹത്തിന്റെ ശ്കതി ഒന്ന് കൂടി വർധിച്ചിരിക്കുകയാണ്. ലൂസിഫർ ക്‌ളൈമാക്‌സിൽ കാണിച്ച മോഹൻലാലിന്റെ ഖുറേഷി എബ്രഹാം എന്ന കഥാപാത്രത്തിന്റെ കഥയാണ് ലൂസിഫർ രണ്ടാം ഭാഗത്തിൽ പറയുന്നത്. മാത്രമല്ല ലൂസിഫറിന് ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാകും എന്നും പൃഥ്വിരാജ്- മുരളി ഗോപി ടീം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിൽ ഏതെങ്കിലും ഒരു ഭാഗത്തിൽ സഞ്ജയ് ദത് മോഹൻലാലിന്റെ വില്ലൻ ആയി എത്തുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് പ്രേക്ഷകർ.

ഇപ്പോൾ കന്നഡയിൽ കെ ജി എഫ് 2 എന്ന യാഷ്- പ്രശാന്ത് നീൽ ചിത്രത്തിൽ അധീരാ എന്ന വില്ലൻ കഥാപാത്രമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് സഞ്ജയ് ദത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി മോഹൻലാൽ ഇപ്പോൾ മൈസൂരിൽ ആണ്. കെ ജി എഫിന്റെ ഷൂട്ടിങ്ങും കർണാടകയിൽ ആണ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ ഇരുവരും അവിടെ വെച്ചാവാം കണ്ടു മുട്ടിയത്. മോഹൻലാൽ- സഞ്ജയ് ദത് ടീമിനെ അധികം വൈകാതെ തന്നെ വെള്ളിത്തിരയിൽ ഒരുമിച്ചു കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ആണ് ആരാധകർ.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.