ബോളിവുഡിലെ ഏറെ ശ്രദ്ധേയനായ യുവതാരമാണ് വരുൺ ധവാൻ. 2012 ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെയാണ് താരം ബോളിവുഡ് ഇൻഡസ്ട്രിയിലേക്ക് നായകനായി അരങ്ങേറ്റം കുറിച്ചത്. ഷാരൂഖ് ഖാൻ നായകനായി അഭിനയിച്ച മൈ നെയിം ഇസ് ഖാനിൽ വരുൺ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് സ്റ്റാർ വാല്യുവുള്ള നടനായി വരുൺ ധവാൻ മാറിയത്. വരുൺ ധവാന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. യൂ ട്യൂബിൽ ട്രെയ്‌ലർ ട്രെൻഡിങ് പൊസിഷനിൽ ഏറെ മുന്നിലാണ് നിൽക്കുന്നത്.
വരുൺ ധവാനെ നായകനാക്കി ഡേവിജ് ധവാൻ ഒരുക്കുന്ന കോമഡി ചിത്രമാണ് കൂലി നമ്പർ വൺ. സാറ അലി ഖാനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കോമഡിയ്ക്ക് ഏറെ പ്രാധാന്യം നൽകികൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പഴയ ഒരു സൂപ്പർഹിറ്റ് ചിത്രത്തിന്റെ റീമേക്ക് കൂടിയാണിത്. 1995 ൽ റിലീസ് ചെയ്ത കൂലി നമ്പർ വൺ എന്നു തന്നെ പേരുള്ള ചിത്രമാണ് റീമേക്ക് ചെയ്തിരിക്കുന്നത്. ഗോവിന്ദയും കരിഷ്മ കപൂറുമായിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി വേഷമിട്ടിരുന്നത്. സൂപ്പർഹിറ്റ് ചിത്രം റീമേക്ക് ചെയ്യുമ്പോൾ പ്രധാനമായും വരുൺ ധവാന്റെ പ്രകടനം തന്നെയാണ് സിനിമ പ്രേമികൾ ഉറ്റുനോക്കുന്നത്. പരേഷ് റാവൽ, ജാവേദ് ജഫ്രി, ജോണി ലിവർ എന്നിവർ ആണ് ചിത്രത്തിൽ മറ്റ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവി കെ ചന്ദ്രനാണ്. തീയറ്റർ റിലീസ് ഉപേക്ഷിച്ചു ഓൺലൈൻ പ്ലാറ്റഫോമിലൂടെയാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രം ഡിസംബർ 25 ന് ആമസോൺ പ്രൈം വഴി റിലീസിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.