തമിഴകത്തിന്റെ ചിയാൻ വിക്രം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കോബ്രയുടെ റിലീസ് കാത്തിരിക്കുകയാണിപ്പോൾ ആരാധകർ. ഈ വരുന്ന ഓഗസ്റ്റ് മുപ്പത്തിയൊന്നിനാണ് കോബ്ര റിലീസ് ചെയ്യാൻ പോകുന്നത്. ഇതിനോടകം പുറത്തു വന്ന ഇതിന്റെ ടീസറുകൾ, ഗാനങ്ങളെന്നിവയെല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ കിടിലൻ ട്രൈലെർ പുറത്തു വന്നിരിക്കുകയാണ്. പ്രേക്ഷകരെ ഞെട്ടിക്കാൻ തന്നെയാണ് ഇത്തവണ വിക്രമെത്തുന്നതെന്ന സൂചനയാണ് ഈ ട്രെയ്‌ലറും നമ്മുക്ക് തരുന്നത്. ഒരുപിടി വ്യത്യസ്ത ഗെറ്റപ്പുകളിൽ വിക്രമെത്തുന്ന ഈ ചിത്രം, ഇമൈക നൊടികൾ, ഡിമാൻഡി കോളനി എന്നീ സൂപ്പർഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ആർ. അജയ് ജ്ഞാനമുത്തുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ ഈണം നൽകിയ ഇതിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയിട്ടുണ്ട്. അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ആക്ഷനുമാണ് കോബ്രയുടെ ഹൈലൈറ്റെന്നും ഇന്ന് വന്ന ട്രൈലെർ കാണിച്ചു തരുന്നുണ്ട്.
കെ ജി എഫ് സീരിസിലൂടെ ജനപ്രീതി നേടിയ ശ്രീനിധി ഷെട്ടിയാണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ, മലയാളി താരങ്ങളായ റോഷൻ മാത്യു, സർജാനോ ഖാലിദ്, മിയ, കനിഹ, പദ്മപ്രിയ, മാമുക്കോയ, ബാബു ആൻറ്റണി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഇഫാർ മീഡിയായ്ക്ക് വേണ്ടി റാഫി മാതിര ഈ ചിത്രം കേരളത്തിൽ അവതരിപ്പിക്കുമ്പോൾ, ഡ്രീം ബിഗ് ഫിലിംസും, ഇ ഫോർ എൻറ്റർടൈൻമെൻറ്റും ചേർന്ന് കോബ്ര ഇവിടുത്തെ സ്‌ക്രീനുകളിൽ എത്തിക്കും. ഹരീഷ് കണ്ണൻ ദൃശ്യങ്ങളൊരുക്കിയ കോബ്ര എഡിറ്റ് ചെയ്തിരിക്കുന്നത് ഭുവൻ ശ്രീനിവാസനാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.