കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കിച്ചു ടെല്ലസിന്റെ വിവാഹം കഴിഞ്ഞത്. നടിയായ റോഷ്‌നയെ ആണ് കിച്ചു വിവാഹം കഴിച്ചിരിക്കുന്നത്. ആലുവ സെന്റ് ആന്‍സ് പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. കോവിഡ് പ്രൊട്ടോക്കാള്‍ പാലിച്ച് നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് പങ്കെടുത്തത്. സിനിമാ രംഗത്ത് നിന്നും ഒട്ടേറെ താരങ്ങൾ ഇരുവരുടേയും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് സിനിമാ രംഗത്തെ സുഹൃത്തുക്കൾക്കായി സൽക്കാരം ഒരുക്കിയത്. ആന്റണി വർഗീസ്, ടിനിടോം, അനാർക്കലി മരിക്കാർ തുടങ്ങി നിരവധി പ്രമുഖരാണ് സൽക്കാരത്തിൽ പങ്കു കൊണ്ടത്. ഇപ്പോഴിതാ ഇരുവരുടേയും ബ്രൈഡൽ ഷവർ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. പാട്ടും നൃത്തവുമായി മനോഹരമായി ഒരുക്കിയ ഈ ബ്രൈഡൽ ഷവർ വീഡിയോ അതിലെ താരത്തിളക്കം കൊണ്ടും ശ്രദ്ധേയമാണ്.
ആന്റണി വർഗീസ്, അന്നാ രാജൻ, ടിറ്റോ വിൽസൺ, ബീറ്റോ ഡേവിസ്, അനാർക്കലി മരക്കാർ, അക്ഷയ് രാധാകൃഷ്ണൻ ധ്രുവൻ, സിനോജ് വർഗീസ് തുടങ്ങി ഒട്ടേറെ താരങ്ങൾ പാട്ടും നൃത്തവുമായി വധൂ വരന്മാർക്കൊപ്പം അടിച്ചു പൊളിക്കുന്നതു ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. സെപ്റ്റംബര്‍ അവസാനമാണ് തങ്ങളുടെ വിവാഹത്തെ കുറിച്ച് ഇരുവരും ആരാധകരെ അറിയിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ ഫാത്തിമ മാതാ പള്ളിയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. ഒമര്‍ ലുലു ചിത്രം ഒരു അഡാറ് ലവിലൂടെ ശ്രദ്ധേയായ നടിയാണ് റോഷ്‌ന. സ്നേഹ മിസ് എന്ന കഥാപാത്രമായാണ് റോഷ്‌ന ഈ ചിത്രത്തിൽ അഭിനയിച്ചത്. നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ് അങ്കമാലി ഡയറീസ് കൂടാതെ സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, തണ്ണീർമത്തന്‍ ദിനങ്ങൾ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.