[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഞെട്ടിക്കാൻ കാളിദാസ് ജയറാം; പാവ കഥൈകൾ ട്രൈലെർ തരംഗമാകുന്നു..!

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാൻ പോകുന്ന പാവ കഥൈകൾ എന്ന ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയം. മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാം ട്രാൻസ്‌ജെൻഡർ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ വലിയ രീതിയിൽ ശ്രദ്ധ നേടിയെടുത്തിരുന്നു. സുധ കൊങ്ങര, ഗൗതം വാസുദേവ് മേനോൻ, വെട്രിമാരൻ, വിഘ്‌നേശ് ശിവൻ എന്നിവരാണ് നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രത്തിലെ നാല് കഥകൾ സംവിധാനം ചെയ്തിരിക്കുന്നത്. കാളിദാസ് ജയറാമിനെ കൂടാതെ, കൽക്കി കൊച്ചലിൻ, സായി പല്ലവി, ഗൗതം മേനോൻ, പ്രകാശ് രാജ്, സിമ്രാൻ, അഞ്ജലി, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരും ഈ ആന്തോളജി ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡിസംബർ പതിനെട്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം സങ്കീര്‍ണമായ മാനുഷിക ബന്ധങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യാൻ പോകുന്നതെന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു.

ആമസോൺ പ്രൈം റിലീസ് ആയി എത്തിയ പുത്തൻ പുതു കാലൈ എന്ന തമിഴ് ആന്തോളജി ചിത്രത്തിലും മികച്ച പ്രകടനമാണ് കാളിദാസ് ജയറാം കാഴ്ച വെച്ചത്. എന്നാൽ ആ ചിത്രത്തിൽ പ്രതീക്ഷ നല്‍കുന്ന കഥകളായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ പാവ കഥൈകൾ എന്ന ചിത്രത്തിൽ തീർത്തും വ്യത്യസ്തമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. മീൻ കൊഴമ്പും മണ് പാനയും എന്ന തമിഴ് ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച കാളിദാസ് ജയറാം പിന്നീട് ഒരു പക്കാ കഥൈ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചു എങ്കിലും അത് ഇതുവരെ റിലീസ് ചെയ്തിട്ടില്ല. പൂമരം, മിസ്റ്റർ ആൻഡ് മിസ് റൗഡി, അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്, ഹാപ്പി സർദാർ, ജാക്ക് ആൻഡ് ജിൽ, ബാക്ക്പാക്കേഴ്സ് എന്നിവയാണ് കാളിദാസ് ജയറാം മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങൾ. ഇതിൽ ജാക്ക് ആൻഡ് ജിൽ, ബാക്ക്പാക്കേഴ്സ് എന്നിവ ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.