ദേശീയ- സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി ഏറെ ശ്രദ്ധ നേടിയ മലയാള ചിത്രമാണ് കനി കുസൃതിയെ നായികയാക്കി സജിൻ ബാബു സംവിധാനം ചെയ്ത ബിരിയാണി. ഈ ചിത്രത്തിലെ പ്രകടനത്തിനാണ് കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. ശൈലജ ജാല, സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട് എന്നിവരും അഭിനയിച്ച ഈ ചിത്രം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ജൂറിയുടെ പ്രത്യേക പരാമർശവും നേടിയെടുത്തു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. വിവാഹിതരായ രണ്ടു മുസ്ലിം യുവതികൾ, മതവും സമൂഹവും സൃഷ്ടിച്ച വിലങ്ങുകളെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് നടത്തുന്ന ജീവിത യാത്രയാണ് ഈ ചിത്രം നമ്മുക്ക് മുന്നിൽ എത്തിക്കുന്നത്.
ഇതിനോടകം അൻപതിലധികം അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഒട്ടേറെ പുരസ്കാരങ്ങളും നേടിയെടുത്തു. റോം ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ബിരിയാണി, ബാംഗ്ലൂർ ഫിലിം ഫെസ്റ്റിവലിൽ ജൂറി അവാർഡും, ബോസ്റ്റൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി. സ്പെയിൻ, മോസ്‌കോ ഫിലിം ഫെസ്റ്റിവലുകളിൽ ഈ ചിത്രത്തിലെ പ്രകടനത്തിന് കനി കുസൃതി മികച്ച നടിക്കുള്ള അവാർഡും നേടി. സംവിധായകൻ സജിൻ ബാബു തന്നെ രചിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ലിയോ ടോമും ക്യാമറ ചലിപ്പിച്ചത് കാർത്തിക് മുത്തു കുമാറും ആണ്. അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് യു എ എൻ ഫിലിം ഹൗസ് ആണ്. ശ്യാം റെജി, മിനി ഐ ജി, തോന്നയ്ക്കൽ ജയചന്ദ്രൻ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
കൊക്കെയ്ന് കേസില് പ്രശസ്ത മലയാള സിനിമാ താരം ഷൈന് ടോം ചാക്കോ കുറ്റവിമുക്തന്. ഷൈൻ ടോം ചാക്കോ ഉള്പ്പെടെയുള്ള കേസിലെ…
മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തില് നയൻതാര ജോയിൻ ചെയ്തു. 9 വർഷങ്ങൾക്കുശേഷം മമ്മൂട്ടിയും നയൻതാരയും ഒന്നിച്ചഭിനയിക്കുന്ന സിനിമ…
കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന് ശേഷം ഗുഡ് വിൽ എന്റർടൈൻമെന്റിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിച്ച 'നാരായണീന്റെ മൂന്നാണ്മക്കൾ' ഗംഭീര…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹരിഹരൻ ഒരുക്കിയ ക്ലാസിക് ചിത്രം ഒരു വടക്കൻ വീരഗാഥ ഫെബ്രുവരി ഏഴിന് ആണ് റീ റീലിസിനു…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ബസൂക്കയുടെ പുതിയ റിലീസ് തീയതി പുറത്ത്.…
തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…
This website uses cookies.