മലയാളികൾ എന്നും ഓർത്തിരിക്കുന്ന ആഷിഖ് അബു ചിത്രമാണ് സോൾട്ട് ആൻഡ് പെപ്പർ. ലാൽ, ആസിഫ് അലി, ബാബുരാജ്, ശ്വേത മേനോൻ, മൈഥിലി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെട്ട ചിത്രം 2011 ൽ വലിയ വിജയം കൈവരിച്ചിരുന്നു. 9 വർഷങ്ങൾക്ക് ശേഷം സോൾട്ട് ആൻഡ് പെപ്പറിലെ കഥാപാത്രങ്ങൾ വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിക്കുകയാണ്. നടൻ ബാബുരാജ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രമായ ബ്ലാക്ക് കോഫിയിലാണ് കളത്തിപ്പറമ്പിൽ കാളിദാസനും മായാ കൃഷ്ണനും കുക്ക് ബാബുവും വീണ്ടുമെത്തുന്നത്. 2011 ൽ സോള്‍ട്ട് ആൻഡ് പെപ്പര്‍ ഒരു ദോശ ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായാണ് വന്നതെങ്കിൽ ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനുമായാണ് ബ്ലാക്ക് കോഫി വരുന്നത്. ബ്ലാക്ക് കോഫീയുടെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ഏറെ പ്രതീക്ഷ നൽകുന്ന ട്രെയ്‌ലർ പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ബ്ലാക്ക് കോഫീയുടെ തിരക്കഥാ ഒരുക്കിയിരിക്കുന്നത് ബാബുരാജാണ്. കുക്ക് ബാബു എന്ന പ്രധാന കഥാപാത്രത്തെയും ബാബുരാജ് ചിത്രത്തിൽ ഉടനീളം അവതരിപ്പിക്കുന്നുണ്ട്. നാല് പെൺകുട്ടികള്‍ താമസിക്കുന്ന ഫ്ലാറ്റിലേക്ക് കുക്ക് ബാബു എത്തുന്നതും അവിടെ നിന്ന് കാളിദാസ് ബാബുവിനെ തിരിച്ചുവിളിച്ചുകൊണ്ടുപോകുന്നതാണ് സിനിമയുടെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സണ്ണി വെയ്ൻ, ഒവിയ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സുധീര്‍ കരമന, ഇടവേള ബാബു, സുബീഷ് സുധി, സ്ഫടികം ജോര്‍ജ്ജ്, സാജൂ കൊടിയന്‍, കോട്ടയം പ്രദീപ്, സാലു കൂറ്റനാട്, ലെന, രചന നാരായണൻ കുട്ടി, ഓർമ ബോസ്, പൊന്നമ്മ ബാബു, തെസ്നിഖാന്‍, അംബിക മോഹന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. വിശ്വദീപ്തി ഫിലിംസിന്റെ ബാനറിൽ സജീഷ് മഞ്ചേരിയാണ് ബ്ലാക്ക് കോഫീ നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.