രവീന്ദ്രൻ അശ്വിന്റെ ബാറ്റിങ്ങും ബൗളിങ്ങും കണ്ട് സ്തബ്ധരായിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. ഇംഗ്ലണ്ട് ടെസ്റ്റിന്റെ രണ്ടാം ദിനം മികവുറ്റ ബൗളിംഗിലൂടെ 5 ഇംഗ്ലീഷ് വിക്കറ്റ് വീഴ്ത്തിയ അശ്വിൻ മൂന്നാം ദിവസം എതിരാളികളെ വിറപ്പിച്ചത് ബാറ്റുകൊണ്ടായിരുന്നു. വിരാട് കോഹ്ലിയോടൊപ്പം ബാറ്റിംഗിൽ സമ്പൂർണ്ണ ആധിപത്യം നേടിയ അശ്വിൻ തന്റെ ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ സെഞ്ച്വറിയും കുറിച്ചു. മാസ്റ്റർ അശ്വിൻ എന്ന വിളിപ്പേരാണ് താരത്തിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഈ പേര് അന്വർത്ഥമാക്കും വിധം ആയിരുന്നു അശ്വിന്റെ പ്രകടനം. പറഞ്ഞു വരുന്നത് ക്രിക്കറ്റിലെ പ്രകടനമല്ല മറിച്ച് ഗ്രൗണ്ടിലെ അശ്വിന്റെ ഡാൻസ് പ്രകടനത്തെക്കുറിച്ച് ആണ്. തമിഴ് സൂപ്പർതാരം ദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രമായ മാസ്റ്ററിലെ വാത്തി കമ്മിങ് എന്ന ഗാനം സ്റ്റേഡിയത്തിൽ മുഴങ്ങിയപ്പോൾ അശ്വിൻ ആ ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന അതിമനോഹരമായ കാഴ്ചയാണ് ക്രിക്കറ്റ് പ്രേമികൾ കണ്ടത്.
വെൽഡിങ് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഗാനം സ്റ്റേഡിയത്തിൽ മുടങ്ങിയത്. രസകരമായ താളത്തിന് അശ്വിൻ കളിച്ചത് വിജയുടെ മാസ്റ്റർ സ്റ്റെപ്പ് തന്നെയാണ്. ഫീൽഡ് ചെയ്തുകൊണ്ടിരുന്ന അശ്വിൻ ഗ്രൗണ്ടിൽ നിന്നുകൊണ്ട് തന്നെ ദളപതി വിജയുടെ ഡാൻസ് സ്റ്റെപ്പ് പകർന്നാടിയപ്പോൾ സ്റ്റേഡിയത്തിൽ ഇരുന്ന ക്രിക്കറ്റ് പ്രേമികൾ വലിയ ആവേശത്തോടെ ആരവം മുഴക്കി. ഇതിനോടകം നിരവധി സെലിബ്രേറ്റികൾ വിജയുടെ വാത്തി കമ്മിങ് എന്ന ഗാനത്തിന് ചുവടു വെച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ക്രിക്കറ്റ് ഇതിഹാസം അശ്വിനും വിജയുടെ ഡാൻസ് മാസ്റ്റർ സ്റ്റെപ്പ് ഇട്ടതോടെ വിജയ് ആരാധകർ വലിയ ആവേശത്തിലാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.