പ്രശസ്ത നായികാ താരം രജീഷ വിജയൻ വിജയൻ, യുവ താരം ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പുതിയ മലയാള ചിത്രമാണ് ലവ്ഫുള്ളി യുവേഴ്സ് വേദ. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും അത് പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്. ഒരു കോളേജിൽ നടക്കുന്ന ഗാനമായി ചിത്രീകരിച്ച, അങ്ങനെ ചെയ്യാമോടീ പെണ്ണെ എന്ന വരികളോടെ തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. രാഹുൽ രാജ് സംഗീതമൊരുക്കിയ ഈ ഗാനത്തിന് വരികൾ രചിച്ചത് ധന്യ സുരേഷും, ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രസീദ ചാലക്കുടി, വിപിൻ സേവ്യർ എന്നിവർ ചേർന്നുമാണ്. ഒരു ക്യാമ്പസ് ചിത്രമായി ഒരുക്കിയിരിക്കുന്ന ലവ് ഫുള്ളി യുവേഴ്സ് വേദ സംവിധാനം ചെയ്തിരിക്കുന്നത് പ്രഗീഷ് സുകുമാരനാണ്. ശ്രുതി ജയനും ഇതിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരിക്കുന്നു.
ബാബു വാലത്തൂർ രചിച്ച ഈ ചിത്രം, ആർ 2 എന്റർടൈൻമെൻറ്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്നത് രാധാകൃഷ്ണൻ ഖാലയിൽ, റുവിൻ വിശ്വം എന്നിവർ ചേർന്നാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഗൗതം വാസുദേവ് മേനോൻ, വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ, ചന്ദുനാഥ്, അപ്പാനി ശരത്, നിജില കെ ബേബി, മനോജ് പയ്യന്നൂർ, ഷാജു ശ്രീധർ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ കോളേജ് രാഷ്ട്രീയം, പ്രണയം, ആക്ഷൻ എന്നിവയെല്ലാം കടന്നു വരുന്നുണ്ടെന്ന സൂചനയാണ് ലഭിക്കുന്നത്. ടോബിൻ തോമസ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് സോബിൻ സോമനാണ്. ഫെബ്രുവരിയിലാണ് ഈ ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
This website uses cookies.