[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ക്രൈം ഡ്രാമയുമായി ഞെട്ടിക്കാൻ ശ്യാം പുഷ്ക്കരൻ; വിനീത് ശ്രീനിവാസൻ- ബിജു മേനോൻ ടീമിന്റെ തങ്കം ഇന്ന് മുതൽ; തീയേറ്റർ ലിസ്റ്റ് ഇതാ

വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ നായകന്മാരായി എത്തുന്ന തങ്കം ഇന്ന് മുതൽ കേരളത്തിലെ സിനിമ പ്രേമികളുടെ മുന്നിലെത്തും. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചയിതാവ് ശ്യാം പുഷ്ക്കരൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സഹീദ് അറഫാത് ആണ്. തന്റെ പതിവ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ക്രൈം ഡ്രാമയായാണ് ശ്യാം പുഷ്ക്കരൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, ഗാനം എന്നിവയൊക്കെ മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും അതിലൂടെ അവർക്കു പ്രതീക്ഷ പകരുകയും ചെയ്തിരുന്നു. കേരളത്തിലെ 150 ന് മുകളിൽ സ്‌ക്രീനുകളിലാണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നേതൃത്വം നൽകുന്ന ഭാവന സ്റ്റുഡിയോസ് പുത്തൻ ടീമിനൊപ്പം എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ സവിശേഷതയാണ്.

ഹിന്ദിയിലും മറാത്തിയിലും തിളങ്ങിയിട്ടുള്ള നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുൽക്കർണിയും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അപർണ്ണ ബാലമുരളിയാണ്. കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രത്തിൽ, മലയാളത്തിൽ ഇതുവരെ മുഖം കാണിച്ചിട്ടില്ലാത്ത നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗൗതം ശങ്കർ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കിരൺ ദാസും, ഇതിനു സംഗീതമൊരുക്കിയത് ബിജിബാലുമാണ്. ആക്ഷനും പ്രാധാന്യം ഉള്ള ഈ ചിത്രത്തിന്റെ സംഘട്ടന സംവിധായകനായി ജോലി ചെയ്തിരിക്കുന്നത് സുപ്രീം സുന്ദറാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ എന്നിവക്ക് ശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച ചിത്രമാണിത്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

11 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.