വിമാനം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടി ദുർഗ കൃഷ്ണ വിവാഹിതയായി. പ്രമുഖ നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനാണ് വരൻ. നാലുവർഷം നീണ്ടുനിന്ന പ്രണയ ജീവിതത്തിന് ശേഷമാണ് അർജുന്റെയും ദുർഗയുടെയും വിവാഹം കഴിഞ്ഞത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരുടെയും വിവാഹം നടന്നത് കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായിട്ടാണ് നടി ദുർഗ കൃഷ്ണ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിലെ പ്രകടനത്തിലൂടെ ഏറെ ശ്രദ്ധേയനായി മാറിയ ദുർഗ പിന്നീട് പ്രേതം 2, ലവ് ആക്ഷൻ ഡ്രാമ, കുട്ടിമാമ, തുടങ്ങിയ ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ മോഹൻലാൽ ചിത്രമായ റാമിൽ ദുർഗ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. താരദമ്പതികളുടെ വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തിനു ശേഷം അഭിനയ രംഗത്തു നിന്നും പൂർണമായും വിട്ടു നിൽക്കുന്ന ഒരു രീതിയാണ് നടിമാരുടെ ജീവിതത്തിൽ പതിവായി കാണാറുള്ളത്. എന്നാൽ ദുർഗ കൃഷ്ണ ഈ കാര്യത്തിൽ നിന്ന് ഏറെ വ്യത്യസ്തയാവുകയാണ്.
വിവാഹ ചടങ്ങുകൾക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട സംസാരിച്ചാൽ ദുർഗ താൻ വിവാഹശേഷവും അഭിനയരംഗത്ത് സജീവമായിരിക്കും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വളരെ ഏറെ പ്രത്യേകതയുള്ള ഒരു താരമാണ് ദുർഗ കൃഷ്ണ. പുതിയ തലമുറയിൽ പെട്ട കലാകാരി എന്ന നിലയിൽ സിനിമയ്ക്ക് പുറമേ സോഷ്യൽമീഡിയയിലും താരം വളരെ സജീവമാണ്. അഭിനയത്തിനു പുറമേ ദുർഗ നൃത്തമാണ് തന്റെ മറ്റൊരു ഫാഷനായി മുന്നോട്ടു കൊണ്ടുപോകുന്നത്. അഭിനയത്തിനും നൃത്തത്തിലും ഒരേപോലെ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ദുർഗ തന്റെ കരിയർ മുന്നോട്ടു കൊണ്ടുപോകുന്നത്. സിനിമാപ്രേമികൾക്ക് ഏറെ സുപരിചിതയായ താരത്തിന് ചെറിയതോതിലെങ്കിലും ഒരു ആരാധകവൃന്ദമുണ്ട്. താരത്തിന്റെ വിവാഹത്തിനും മുൻപോട്ടുള്ള ജീവിതത്തിനും ആശംസകളുമായി ഇപ്പോൾ സിനിമാലോകത്തെ പല പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ്.
വീഡിയോ കടപ്പാട്: Friday Dreams Entertainments
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.