[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആശീർവാദ് സിനിമാസ് ഒരുക്കുന്ന മോഹൻലാൽ- പ്രിയദർശൻ ചിത്രം; മോഹൻലാൽ എത്തുന്നത് ബോക്‌സർ ആയി..?

ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകൻ ആണ് മലയാളത്തിന്റെ സ്വന്തം പ്രിയദർശൻ. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള നായക- സംവിധായക ജോഡിയാണ്‌ മോഹൻലാൽ- പ്രിയദർശൻ ടീം. അവരുടെ പുതിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം, ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയെടുത്തതിന്റെ തിളക്കത്തിലാണ്. അടുത്ത മാസമാണ് ഈ ചിത്രത്തിന്റെ റിലീസ് പ്രതീക്ഷിക്കുന്നത്. ആശീർവാദ് സിനിമാസ് നിർമ്മിച്ച ഈ സിനിമ, മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമയാണ്. ഇപ്പോഴിതാ മരക്കാരിനു ശേഷം ആശീർവാദ് നിർമ്മിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയദർശൻ. താൻ അടുത്തതായി ചെയ്യുന്ന മോഹൻലാൽ ചിത്രം ഒരു സ്പോർട്സ് മൂവി ആയിരിക്കുമെന്നും ആ ചിത്രം നിർമ്മിക്കുന്നത് ആശീർവാദ്‌ സിനിമാസ് ആയിരിക്കുമെന്നും കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ വ്യക്തമാക്കി. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തു വിട്ടിട്ടില്ല.

എന്നാൽ അതിനു ശേഷമാണു അടുത്ത ഒരു വർഷത്തേക്ക് ഉള്ള മോഹൻലാലിന്റെ ബോക്സിങ് പരിശീലകൻ ആയി തിരുവനന്തപുരം സ്വദേശിയായ പ്രേം നാഥ് നിയമിക്കപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്. അതോടെ അടുത്ത പ്രിയദർശൻ ചിത്രത്തിൽ മോഹൻലാൽ എത്തുന്നത് ഒരു ബോക്സിങ് താരം ആയോ ബോക്സിങ് പരിശീലകൻ ആയോ ആവുമെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. സിനിമയിൽ വരുന്നതിനു മുൻപ് സംസ്ഥാന ഗുസ്തി ചാമ്പ്യൻ കൂടിയായിരുന്നു മോഹൻലാൽ എന്നത് ഈ വാർത്തകൾക്കു ആക്കം കൂട്ടുന്നു. ഏതായാലും തന്റെ സംവിധാന സംരംഭമായ ബറോസ്, ജീത്തു ജോസഫ് ചിത്രമായ റാം എന്നിവ പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ചെയ്യാൻ പോകുന്നത് ഈ പ്രിയദർശൻ ചിത്രമാകും എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഫോട്ടോ കടപ്പാട്: Nithin Narayan

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.