പ്രശസ്ത മലയാള താരം ഇന്ദ്രജിത് സുകുമാരൻ നായകനായി എത്തുന്ന ചിത്രമാണ് ആഹാ. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രദർശനത്തിന് ഒരുങ്ങുകയാണ്. സംവിധായകൻ തന്നെയാണ് ഈ ചിത്രം എഡിറ്റും ചെയ്തിരിക്കുന്നത്. ടോബിത് ചിറയത് തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സാസ പ്രൊഡക്ഷൻസ് ആണ്. നീലൂർ എന്ന ഗ്രാമത്തിന്റെയും ആഹാ എന്ന വടംവലി ടീമിന്റെയും വടംവലി എന്ന മത്സരത്തിന്റെയും പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത് സുകുമാരന് ഒപ്പം ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്. യുവ താരം അമിത് ചക്കാലക്കൽ, മനോജ് കെ ജയൻ എന്നിവരാണ് ഇന്ദ്രജിത്തിനൊപ്പം പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇതിന്റെ ടീസർ നേരത്തെ തന്നെ പുറത്തു വരികയും മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തു വന്നിരിക്കുകയാണ്. പ്രേക്ഷകർക്ക് പുതിയ ഒരു അനുഭവം സമ്മാനിക്കുന്ന ചിത്രമാകും ആഹാ എന്നാണ് ഇപ്പോൾ വന്നിരിക്കുന്ന ട്രൈലെർ സൂചിപ്പിക്കുന്നത്.
വടംവലിയുടെ ആവേശവും ആക്ഷനും ആകാംഷയും വൈകാരിക മുഹൂര്തങ്ങളുമെല്ലാം നിറഞ്ഞ ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ആഹാ എന്ന വടംവലി ടീമിന്റെ പഴയ അംഗമായും പുതിയ ടീമിന്റെ പരിശീലകനായുമാണ് ഇന്ദ്രജിത് സുകുമാരൻ അഭിനയിക്കുന്നത്. രാഹുൽ ദീപ് ബാലചന്ദ്രൻ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശസ്ത ഗായിക കൂടിയായ സയനോര ഫിലിപ്പ് ആണ്. സിദ്ധാർഥ് ശിവ, അശ്വിൻ കുമാർ, ശാന്തി ബാലചന്ദ്രൻ, എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവംബർ പത്തൊന്പതിനു ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.