[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തന്റെ ഏറ്റവും പ്രീയപ്പെട്ട തമിഴ് നടനെ കുറിച്ച് മനസ്സ് തുറന്നു ദുൽഖർ സൽമാൻ..!

തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കുറുപ്പിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ തന്നെയാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപുള്ളികളിൽ ഒരാളും, മലയാളിയുമായ സുകുമാര കുറുപ്പിന്റെ ജീവിത കഥയാണ് ഈ ചിത്രത്തിലൂടെ ശ്രീനാഥ് രാജേന്ദ്രനും ദുൽഖർ സൽമാനും ചേർന്ന് നമ്മുടെ മുന്നിലെത്തിക്കാൻ ശ്രമിക്കുന്നത്. റിലീസിന് മുൻപ് തന്നെ വിവാദങ്ങൾ ഏറെയുണ്ട് എങ്കിലും, ഈ ചിത്രം പ്രേക്ഷകർ സ്വീകരിക്കും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകരുടെ പ്രീയപ്പെട്ട കുഞ്ഞിക്ക. ഇപ്പോൾ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ ഓൺലൈൻ ചാനലുകളിൽ അഭിമുഖങ്ങൾ നൽകുന്നുണ്ട് ദുൽഖർ സൽമാൻ. അതിലൊന്നിൽ അദ്ദേഹം തന്റെ പ്രീയപ്പെട്ട തമിഴ് നടനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.

തന്റെ ഏറ്റവും പ്രീയപ്പെട്ട തമിഴ് നടൻ സൂര്യ ആണെന്നാണ് ദുൽഖർ പറയുന്നത്. അടുത്തിടെ അദ്ദേഹം അഭിനയിച്ച ജയ് ഭീം, സൂരരായ് പോട്രൂ എന്നീ ചിത്രങ്ങൾ തനിക്കു ഒരുപാട് ഇഷ്ടപെട്ടെന്നും അദ്ദേഹം അഭിനയിച്ച ഒരുപാട് ചിത്രങ്ങൾ തന്റെ ഫേവറിറ്റ് ലിസ്റ്റിൽ ഉണ്ടെന്നും ദുൽകർ വെളിപ്പെടുത്തി. സൂര്യ ആണ് തന്റെ ഇഷ്ട തമിഴ് നടൻ എന്ന് ദുൽഖർ ഇതാദ്യമായല്ല വെളിപ്പെടുത്തുന്നത്. ഏതായാലും ദുൽഖർ ഈ വെളിപ്പെടുത്തൽ നടത്തിയതോടെ, എന്നെങ്കിലും ഇവർ രണ്ടു പേരെയും ഒരുമിച്ചു സ്‌ക്രീനിൽ കാണാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. മലയാളത്തിന് പുറമെ തമിഴിലും, തെലുങ്കിലും ഹിന്ദിയിലുമൊക്കെ അഭിനയിക്കുന്ന നടനാണ് ഇന്ന് ദുൽഖർ സൽമാൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.