ഹ്രസ്വചിത്രങ്ങൾ എന്നും മലയാള സിനിമയിലേക്കുള്ള ആദ്യ ചവിട്ടുപടി ആയിട്ടാണ് കണക്കാക്കുന്നത്. മലയാള ഫിലിം ഇൻഡസ്‌ട്രി പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കും അല്ഫോണ്സ് പുത്രൻ, ബേസിൽ ജോസഫ്, ഗിരീഷ് എ. ഡി തുടങ്ങിയവർ ഷോർട്ട് ഫിലിമിലൂടെയാണ് കരിയർ ആരംഭിച്ചത്. പല ജോണറിലുള്ള ഒരുപാട് നല്ല ഹ്രസ്വചിത്രങ്ങൾ ഇപ്പോൾ പുറത്തിറങ്ങുന്നുണ്ട്. വുൾഫ്മാൻ എന്ന ഷോർട്ട് ഫിലിമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്. ആക്ഷൻ ജോണറിൽ ഒരുക്കിയിരിക്കുന്ന ഈ ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബെൻ സെബാസ്റ്റ്യനാണ്.
അടുത്തിടെ പുറത്തിറങ്ങിയ ഹ്രസ്വചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് വുൾഫ്മാൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. റൊമാൻസ്, കോമഡി, ത്രില്ലർ ജോണറുകളിലാണ് ഹ്രസ്വചിത്രങ്ങൾ കൂടുതലായും വന്നിട്ടുള്ളത്. മലയാളത്തിൽ മുഴുനീളം ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആദ്യത്തെ ഷോർട്ട് ഫിലിം തന്നെയായിരിക്കും വുൾഫ്മാൻ. സ്റ്റണ്ടുകളുടെ ക്വാളിറ്റിയും ചില മാരക ഷോട്‌സും തന്നെയാണ് വുൾഫ്മാന്റെ പ്രധാന ആകർഷണം. 12 മിനിറ്റ് ദൈർഘ്യമുള്ള ഒരു ത്രില്ലർ ആക്ഷൻ ഹ്രസ്വചിത്രമായ വുൾഫ്മാൻ ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. പരിമിതമായ അവസ്ഥയിൽ നിന്ന് കൊണ്ട് ഒരു പ്രൊഫെഷണൽ രീതിയിൽ തന്നെയാണ് ഔട്ട്പുട്ട് വന്നിരിക്കുന്നത്. ഡയറക്ടർ ബെൻ സെബാസ്റ്റ്യൻ തന്നെയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. സച്ചുവാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.