[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ സി​​​നി​​​മ​​​ക​​​ളി​​​ലെ​​​ ​​​നാ​​​യി​​​ക​​​മാ​​​രോടൊക്കെ​​​ ​​​എ​​​നി​​​ക്ക് ​​​പ്ര​​​ണ​​​യം​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്: സൈജു കുറുപ്പ്

പ്രശസ്ത സംവിധായകൻ ഹരിഹരൻ ഒരുക്കിയ മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്. അതിനു ശേഷം വില്ലനായും സഹനടനായും കോമഡി നടനായുമെല്ലാം ഒട്ടേറെ ചിത്രങ്ങളിലൂടെ സൈജു മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളിൽ ഒന്നായി മാറി. ഒട്ടേറെ ചിത്രങ്ങളിലെ ഗംഭീര പ്രകടനം ഈ നടന് വലിയ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ വേഷം സൈജു കുറുപ്പിന്റെ കരിയറിലെ വലിയ ബ്രേക്ക് ആയി മാറി. കഴിഞ്ഞ ഡിസംബർ റിലീസ് ആയെത്തിയ ഡ്രൈവിങ് ലൈസൻസ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലും ഏറ്റവും കൂടുതൽ കയ്യടി നേടിയത് സൈജു കുറുപ്പിന്റെ ജോണി പേരിങ്ങോടൻ എന്ന കഥാപാത്രമായിരുന്നു.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചു കൂടുതൽ മനസ്സ് തുറക്കുകയാണ് സൈജു കുറുപ്പ്. ആവർത്തന വിരസങ്ങളായ കഥാപാത്രങ്ങൾ ചെയ്യാതെയിരിക്കാൻ ശ്രമിക്കാറുണ്ട് എന്നും അതുപോലെ നായകനായി അഭിനയിക്കുന്ന താരത്തെ വിശ്വസിച്ചാണ് അൻപത് ശതമാനം സിനിമകളും തിരഞ്ഞെടുക്കുന്നതെന്നും സൈജു കുറുപ്പ് പറയുന്നു. താൻ​​​ ​​​ഹീ​​​റോ​​​യാ​​​യി​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ലെ​​​ ​​​നാ​​​യി​​​ക​​​മാ​​​രോ​​​ടൊ​​​ക്കെ​​​ ​​​തനി​​​ക്ക് ​​​പ്ര​​​ണ​​​യം​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട് എന്നും സൈജു കുറുപ്പ്‌ പറയുന്നു. സൈജു കുറുപ്പിന്റെ നായികയായി മയൂഖത്തിലൂടെ തന്നെയാണ് പ്രശസ്ത നായിക മമത മോഹൻദാസും അരങ്ങേറ്റം കുറിച്ചത്. സിന്ധു മേനോൻ, രമ്യ നമ്പീശൻ, മാനസ, രസ്ന എന്നിവരുടെയെല്ലാം നായകനായി അഭിനയിച്ചിട്ടുണ്ട് സൈജു കുറുപ്പ്. ​​​ഒ​​​ന്നി​​​ച്ച് ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ ​​​സ​​​മ​​​യ​​​ത്ത​​​ല്ലാ​​​തെ​​​ ​​​നാ​​​യി​​​ക​​​മാ​​​രോ​​​ട് ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​സം​​​സാ​​​രി​​​ക്കാ​​​ൻ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ല എന്നും സൈജു കുറുപ്പ് പറഞ്ഞു. മോ​ഹ​ൻ​കു​മാ​ർ​ ​ഫാ​ൻ​സ്,​ ​ഉ​പ​ചാ​ര​പൂ​ർ​വം​ ​ഗു​ണ്ട​ ​ജ​യ​ൻ,​ ​കാ​ൺ​മാ​നി​ല്ല​ ​എ​ന്നി​വ​യാ​ണ് അദ്ദേഹത്തിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 weeks ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 weeks ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

4 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

4 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 month ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

1 month ago

This website uses cookies.