ഒട്ടേറെ ശ്രദ്ധേയ ഹൃസ്വ ചിത്രങ്ങൾ പുറത്തു വരുന്ന മലയാളത്തിൽ നിന്ന് ഒരു മികച്ച ഹൃസ്വ ചിത്രം കൂടി റീലീസ് ആയിരിക്കുകയാണ്. ജെർമിസിന്റെ ദർശനം എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രം ഈ കഴിഞ്ഞ ഏപ്രിൽ പതിനേഴിന് ആണ് റിലീസ് ആയതു. ഇതിനോടകം ഇരുപതിനായിരത്തിൽ കൂടുതൽ കാഴ്ചക്കാരെ ലഭിച്ച ഈ ഹൃസ്വ ചിത്രം ഫിലിംസ് ആൻഡ് ട്രെൻഡ്‌സ് എന്ന യൂട്യൂബ് ചാനലിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ജേക്കബ് ലിജിൽ ആണ് ഈ ഹൃസ്വ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. ഫിലിം ആൻഡ് ട്രെൻഡ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചിരിക്കുന്നതു ഋഷി രാജു ആണ്. ആൽബിച്ചൻ അധികാരം എഡിറ്റ് ചെയ്തിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജിഷ്ണു തിലക് ആണ്.
പ്രശസ്ത മലയാള സിനിമാ താരം പോളി വത്സൻ, അജിത് എബ്രഹാം, സുകന്യ ഹരിദാസൻ, സിജോ ജോർജ്, സാബു പാലാ, എസ് രഘു, മാർട്ടിൻ ജോയ്, ഉമേഷ് കുമാർ, വിഷ്ണു സജീവ് എന്നിവരാണ് ഈ ഹൃസ്വ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സാലി തെക്കേതിൽ എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് പോളി വത്സൻ ഈ ഹൃസ്വ ചിത്രത്തിൽ നൽകിയിരിക്കുന്നത്. ജെർമിസ് എന്ന ടൈറ്റിൽ കഥാപാത്രം ആയെത്തിയ അജിത് എബ്രഹാം നൽകിയതും എടുത്തു പറയേണ്ട പ്രകടനമാണ്. അതോടൊപ്പം മികച്ച കഥയും മേക്കിങ്ങും കൂടി ചേർന്നപ്പോൾ ഇരുപത്തിരണ്ടു മിനിട്ടിനു മുകളിൽ ദൈർഖ്യമുള്ള ഈ ഹൃസ്വ ചിത്രം ഒരു മികച്ച അനുഭവമായി മാറി.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.