ദേശീയ അവാർഡ് ജേതാവും മലയാളിയുമായ കീർത്തി സുരേഷ് അഭിനയിച്ച ഏറ്റവും പുതിയ തെലുങ്കു മ്യൂസിക് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഗാന്ധാരി എന്ന് പേരിട്ടിരിക്കുന്ന ഈ തെലുങ്കു മ്യൂസിക് വീഡിയോ ഇന്നലെ വൈകുന്നേരമാണ് സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തത്. അതിഗംഭീരമായി ആണ് ഈ വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഗംഭീര നൃത്ത ചുവടുകളുമായി കീർത്തി സുരേഷ് കളം നിറയുമ്പോൾ ഈ ഗാനത്തിന് നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആണ്. ശുദ്ദള അശോക് തേജ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് പവൻ സി എച് ആണ്. ഈ വീഡിയോ സംവിധാനം ചെയ്തിരിക്കുന്നതും ബ്രിന്ദ മാസ്റ്റർ തന്നെയാണ്.
അനന്യ ഭട്ട് ആലപിച്ചിരിക്കുന്നു ഈ മനോഹരമായ ഗാനത്തിന് ദൃശ്യങ്ങൾ പകർത്തിയത് ഹരിഷ് കണ്ണൻ ആണ്. ഗോപി കൃഷ്ണൻ, രാധ ശ്രീധർ എന്നിവർ ചേർന്നാണ് ഈ മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. വമ്പൻ സ്വീകരണമാണ് ഈ ഗാനത്തിന് ആരാധകർ നൽകുന്നത്. കുമാർ ഗംഗപ്പന്റെ കലാ സംവിധാനവും അതുപോലെ തന്നെ ആർച്ച മെഹ്ത, ദിനേശ് മനോഹരൻ എന്നിവ നിർവഹിച്ച വസ്ത്രാലങ്കാരവും ഈ ഗാനത്തെ വളരെയധികം മനോഹരമാക്കുന്നതിൽ നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത് എന്നും എടുത്തു പറയണം. ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത സിനിമയായ ഹേ സിനാമിക മാർച്ച് മൂന്നിന് എത്തുകയാണ്. ദുൽഖർ സൽമാൻ, കാജൽ അഗർവാൾ, അദിതി റാവു എന്നിവരാണ് ഇതിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.