[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ലാലേട്ടന് വേണ്ടി ഞാൻ ഫാൻ ഫൈറ്റ് നടത്തിയിട്ടുണ്ട്; ഷൈൻ ടോം ചാക്കോ പറയുന്നു..!

മികച്ച കഥാപാത്രങ്ങൾ ചെയ്തു മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ ആളാണ് ഷൈൻ ടോം ചാക്കോ. മലയാളം, തമിഴ് ഉൾപ്പെടെ ഒരുപിടി വലിയ ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചു ഇനി റിലീസ് ചെയ്യാൻ ഉള്ളത്. മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം, ദളപതി വിജയ് നായകനായ തമിഴ് ചിത്രം ബീസ്റ്റ് എന്നിവയൊക്കെ അതിൽ പെടും. ഇപ്പോഴിതാ കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ ഒരു കടുത്ത മോഹൻലാൽ ഫാൻ ആണെന്നും ചെറുപ്പം മുതൽ കൂടുതൽ കണ്ടിരിക്കുന്നത് ലാലേട്ടൻ ചിത്രങ്ങൾ ആണെന്നും അദ്ദേഹം പറയുന്നു. താൻ സിനിമയിലേക്ക് വരാൻ കാരണമായതും ലാലേട്ടന്റെ അത്തരം ചിത്രങ്ങൾ ഉണ്ടാക്കിയ സ്വാധീനം ആണെന്നും ഷൈൻ ടോം ചാക്കോ പറയുന്നുണ്ട്. കിലുക്കം, ചിത്രം ഭരതം, കിരീടം തുടങ്ങിയ ലാലേട്ടൻ ചിത്രങ്ങളാണ് ഏറെ പ്രീയപെട്ടത്‌ എന്ന് ഷൈൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.

എൺപതുകളിൽ തനിക്കു ജനിച്ച തനിക്കും തന്നെപോലെ ഉള്ള ഏകദേശം എല്ലാ കുട്ടികൾക്കും അന്ന് മുതൽ തന്നെ മോഹൻലാലിനെ ആയിരുന്നു ഇഷ്ടമെന്നും, കാരണം അത്ര രസകരമായ കഥാപാത്രങ്ങളാണ് അദ്ദേഹം ചെയ്തിരുന്നത് എന്നും ഷൈൻ ടോം ചാക്കോ പറയുന്നു. മമ്മുക്കയുടെ ഫാൻ ആയതു അദ്ദേഹത്തെ പരിചയപെട്ടു കുറച്ചു കഴിയുമ്പോൾ ആണെന്നും ഷൈൻ പറഞ്ഞു. തനിയാവർത്തനം, ന്യൂ ഡൽഹി, അമരം തുടങ്ങിയ ചിത്രങ്ങളാണ് മമ്മുക്ക അഭിനയിച്ചതിൽ കൂടുതൽ ഇഷ്ട്ടപെട്ടത്‌ എന്നും ഷൈൻ ടോം ചാക്കോ ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

15 hours ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.