സൈജു കുറുപ്പ് നായകനായി എത്തുന്ന ഉപചാരപൂർവം ഗുണ്ട ജയൻ ഈ വരുന്ന വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇതിനോടകം വലിയ പ്രതീക്ഷയാണ് ഈ ചിത്രം പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇതിന്റെ ഹിറ്റ് ട്രൈലെർ, വലിയ ശ്രദ്ധ നേടിയ രണ്ടു ഗാനങ്ങൾ എന്നിവയാണ് മികച്ച പ്രതീക്ഷ ഈ ചിത്രത്തിന് നേടിക്കൊടുത്തത്. ശബരീഷ് വർമ്മ ഈണം നൽകി ആലപിച്ച ഗുണ്ട ഗുണ്ട ഗുണ്ട ജയൻ എന്ന ഗാനവും, ബിജിപാൽ ഈണം നൽകി ദയ ബിജിപാൽ ആലപിച്ച ചില്ലുമണി കായലിന്റെ എന്ന ഗാനവുമാണ് ഹിറ്റായ ആ രണ്ടു ഗാനങ്ങൾ. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പുതിയ ഗാനവും വലിയ ശ്രദ്ധ നേടുകയാണ്. ഈ ചിത്രം ആലപിച്ചിരിക്കുന്നത് നടൻ സിജു വിൽസൺ ആണെന്നതാണ് അതിന്റെ പ്രത്യേകത. വളരെ മനോഹരമായി തന്നെ ഈ ഗാനം അദ്ദേഹം ആലപിച്ചിരിക്കുന്നത്.
അവളെ അവളെ ഞാനെൻ കനവിൽ കണ്ടാളെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് വർമ്മയാണ്. കുറുപ്പിന് ശേഷം ദുൽഖർ സൽമാൻ നിർമ്മിച്ച ഈ കോമഡി ചിത്രം കഥ രചിച്ചു സംവിധാനം ചെയ്തത് അരുൺ വൈഗ ആണ്. സൈജു കുറുപ്പ്, സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരെ കൂടാതെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നീ പ്രശസ്ത താരങ്ങളും അഭിനയിക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രാജേഷ് വർമ്മ ആണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് എൽദോ ഐസക്കും എഡിറ്റ് ചെയ്തത് കിരൺ ദാസുമാണ്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.