തെലുങ്കു സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുൻ ഇപ്പോൾ തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയം നേടിയ സന്തോഷത്തിലാണ്. സുകുമാർ ഒരുക്കിയ പുഷ്പ സീരിസിന്റെ ആദ്യ ഭാഗം ആണ് തീയേറ്ററിൽ ഇറങ്ങി മെഗാ വിജയം നേടിയത്. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്ത ഈ ചിത്രം മുന്നൂറു കോടിക്ക് മുകളിൽ ആണ് ആഗോള ഗ്രോസ് നേടിയത്. നൂറു കോടിക്ക് മുകളിൽ ഇതിന്റെ ഹിന്ദി വേർഷൻ മാത്രം ഗ്രോസ് നേടിയും ചരിത്രം കുറിച്ചു. ഇപ്പോഴിതാ, ഈ ചിത്രത്തിലെ തന്റെ കഥാപാത്രമായി അല്ലു അർജുൻ മാറുന്ന ഒരു മേക്കിങ് വീഡിയോ പുറത്തു വിട്ടിരിയ്ക്കുകയാണ് അണിയറ പ്രവർത്തകർ. പുഷ്പരാജ് എന്ന കഥാപാത്രത്തിന്റെ ആ കിടിലൻ ലുക്കിലേക്കു അല്ലു അർജുനെ മാറ്റുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. മേക്കപ്പ്‍ ആർട്ടിസ്റ്റുകളും സ്റ്റൈലിസ്റ്റുകളുമെല്ലാം ചേർന്ന് വളരെ മനോഹരമായാണ് അല്ലു അർജുനെ ഈ ലുക്കിൽ എത്തിക്കുന്നത്.
രണ്ടു ഭാഗങ്ങൾ ആയി പുറത്തു വരുന്ന ഈ ചിത്രത്തിൽ വില്ലനായി എത്തുന്നത് മലയാളത്തിന്റെ യുവ താരം ഫഹദ് ഫാസിൽ ആണ്. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിദേശിയായ മിറോസ്ലാവ് കുബേ ബ്രോസിക് ആണ്. പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. രശ്‌മിക മന്ദനാ നായികാ വേഷം ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.