[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ചാർലിയിലെ ഗസ്റ്റ് റോളിന്റെ ക്രെഡിറ്റ് മമ്മുക്ക കൊണ്ട് പോയി; കഥ വെളിപ്പെടുത്തി രമേശ് പിഷാരടി..!

നടി ഐശ്വര്യ ലക്ഷ്മി നായികാ വേഷം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്ത ഈ ചിത്രം, അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് രചിച്ചത്. ഈ ചിത്രത്തിലെ ഒരു ഗാനമാലപിച്ചു ശ്രദ്ധ നേടിയ നടൻ രമേശ് പിഷാരടി ഇതിൽ ഒരു അതിഥി വേഷവും ചെയ്യുന്നുണ്ട്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിനു മുൻപ് മാർട്ടിൻ കൂടി നിർമ്മിച്ച ദുൽഖർ ചിത്രം ചാർലിയിൽ ആണ് താനൊരു ഗസ്റ്റ് റോൾ ചെയ്യുന്നത് എന്നും അതിന്റെ പിന്നിൽ സംഭവിച്ച കാര്യങ്ങളുമാണ് രമേശ് പിഷാരടി പറയുന്നത്. ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വെളിപ്പെടുത്തുന്നത്.

ഉണ്ണി ആർ രചിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചാർലിയിൽ ഇന്റർവെൽ സമയത്തെ ഒരു അതിഥി വേഷമാണ് രമേശ് പിഷാരടി ചെയ്തത്. ദുൽഖറിനെ പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകർ കൂവാതെ, അവരെ ചിരിപ്പിക്കാൻ ഒരാളുടെ സാന്നിധ്യം ആവശ്യമാണ് എന്നും അതുകൊണ്ടാണ് ആ വേഷം ചെയ്യാൻ തന്നെ സമീപിച്ചത് എന്നുമാണ് മാർട്ടിൻ പറഞ്ഞതെന്നും രമേശ് പിഷാരടി ഓർത്തെടുക്കുന്നു. എന്നാൽ ആ രംഗം അവർ ട്രെയ്ലറിൽ ഉൾപ്പെടുത്തിയതോടെ, ഇന്റർവെൽ സമയത്തു അതിഥി വേഷത്തിൽ വരുന്നത് മമ്മൂട്ടി ആണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങി. അങ്ങനെ ദുൽഖറിനേയും മമ്മൂട്ടിയേയും കൂടി പ്രതീക്ഷിച്ചു ഇരിക്കുന്ന പ്രേക്ഷകരുടെ ഭാരമാണ് തന്റെ ആ ചെറിയ കഥാപാത്രത്തിനു മേൽ വന്നത് എന്നും രമേശ് പിഷാരടി സരസമായി പറയുന്നു. അർച്ചന 31 നോട്ട് ഔട്ട് എന്ന പുതിയ ചിത്രം വരുന്ന വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

7 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

7 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.