ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ആറാട്ട് വലിയ വിജയം നേടി നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റും അദ്ദേഹത്തിന്റെ കിടിലൻ പ്രകടനം തന്നെയാണ്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം കോമഡി, സ്പൂഫ്, ആക്ഷൻ എന്നിവ നിറഞ്ഞ ഒരു കിടിലൻ എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു സ്‌നീക്ക് പീക്ക് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സൈന മൂവീസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. മോഹൻലാൽ, നായികാ വേഷം ചെയ്ത ശ്രദ്ധ ശ്രീനാഥ് എന്നിവർ പ്രത്യക്ഷപ്പെടുന്ന ഈ വീഡിയോയുടെ ഹൈലൈറ്റ് മോഹൻലാലിന്റെ രസകരമായ സംഭാഷണവും ഭാവ പ്രകടനങ്ങളുമാണ്.
ആറാട്ടിന് ലഭിച്ച പ്രേക്ഷക പ്രതികരണത്തിന് നന്ദി അറിയിച്ച് മോഹന്‍ലാലും, അതുപോലെ സംവിധായകൻ ബി ഉണ്ണികൃഷ്ണനും രംഗത്ത് വന്നിരുന്നു. ചിത്രത്തിനെതിരെ ആസൂത്രിതമായ ആക്രമണം നടക്കുന്ന കാര്യവും സംവിധായകൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു. അവകാശവാദങ്ങളൊന്നുമില്ലാതെ വന്ന ബി. ഉണ്ണികൃഷ്ണന്റെ ഈ ചിത്രം ഇപ്പോൾ മോഹൻലാൽ എന്ന പ്രതിഭയുടെ പ്രകടന മികവിന്റെ ശക്തിയിൽ ആണ് ഗംഭീര വിജയം നേടി മുന്നോട്ടു പോകുന്നത്. ഒരുപാട് ഹ്യൂമറും പഴയ സിനിമകളിലെ ഡയലോഗുകളും ഓര്‍മിപ്പിക്കുന്ന, നൊസ്റ്റാള്‍ജിയയിലേക്ക് കൊണ്ടുപോകുന്ന സീനുകളും ഉള്ള ചിത്രമാണ് ആറാട്ട്. ആ രംഗങ്ങൾ വളരെ മികച്ച രീതിയിൽ ഒരു സ്പൂഫ് പോലെയാണ് എടുത്തിരിക്കുന്നത്. ആർ ഡി ഇല്ല്യൂമിനേഷൻ, എം പി എം ഗ്രൂപ്പ് എന്നിവയുടെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ, ശക്തി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.